മലയാളത്തിലെ പ്രശസ്ത യുവതാരങ്ങളിലൊരാളായ സണ്ണി വെയ്ൻ നായകനായ ഒരുപിടി ചിത്രങ്ങളാണ് ഇപ്പോൾ റിലീസിന് തയ്യാറെടുക്കുന്നത്. ഒരിടവേളക്ക് ശേഷം തുടർച്ചയായ റിലീസുകളുമായി വലിയ തിരിച്ചു വരവിനു തയ്യാറെടുക്കുകയാണ് ഈ താരം. അതിൽ ആദ്യം എത്തുന്നത് രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയുമാണ്. വരുന്ന വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയും കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. അപ്പൻ, അടിത്തട്ട്, വരാൽ, ത്രയം എന്നിവയാണ് അതിന് ശേഷം റിലീസ് ചെയ്യാൻ പോകുന്ന സണ്ണി വെയ്ൻ ചിത്രങ്ങൾ. ഫ്രഞ്ച് വിപ്ലവമെന്ന സണ്ണി വെയ്ൻ ചിത്രമൊരുക്കിയ മജു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അപ്പൻ. ഗ്രേസ് ആന്റണി, അലെൻസിയർ, അനന്യ എന്നിവരുമഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയാണ് സണ്ണി വെയ്ൻ. ഇത് കൂടാതെ നിവിൻ പോളി നായകനായ പടവെട്ട് എന്ന ചിത്രവും സണ്ണി വെയ്ൻ നിർമ്മിക്കുന്നുണ്ട്.
സണ്ണി വെയ്‌നും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അടിത്തട്ട്. ജിജോ ആന്റണി സംവിധാനം ചെയ്ത ഈ ചിത്രം മിനി മാർച്ച് സ്റ്റുഡിയോ, കാനായിൽ ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പോക്കിരി സൈമൺ എന്ന ചിത്രത്തിന് ശേഷം സണ്ണി വെയ്ൻ- ജിജോ ആന്റണി ടീമൊന്നിച്ച ചിത്രമാണ് അടിത്തട്ട്. ധ്യാൻ ശ്രീനിവാസൻ, അനു മോഹൻ എന്നിവർക്കൊപ്പം സണ്ണി വെയ്ൻ നായക വേഷം ചെയ്ത ചിത്രമാണ് ത്രയം. അരുൺ കെ ഗോപിനാഥ് രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സഞ്ജിത് ചന്ദ്രസേനൻ ആണ്. അനൂപ് മേനോൻ തിരക്കഥ രചിച്ചു കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് വരാൽ. അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരും ഈ ചിത്രത്തിൽ സണ്ണി വെയ്‌നൊപ്പം അഭിനയിക്കുന്നുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.