ബോളിവുഡ് സൂപ്പർ ഹീറോയിൻ ആയ സണ്ണി ലിയോണി തന്റെ ആദ്യ മലയാള ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞു. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മധുര രാജ എന്ന ചിത്രത്തിൽ ആണ് സണ്ണി ലിയോണി ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കും തമിഴ് യുവ താരം ജയ് ക്കും ഒപ്പം ഒരു ഐറ്റം ഡാൻസ് രംഗത്താണ് സണ്ണി ലിയോണി പ്രത്യക്ഷപ്പെടുന്നത്. ഈ ഗാന രംഗം തീർത്ത നടി ഉടൻ തന്നെ തന്റെ ആദ്യ മുഴുനീള മലയാള ചിത്രമായ രംഗീലയിൽ ജോയിൻ ചെയ്യും. ഇപ്പോഴിതാ മധുര രാജയുടെ വിശേഷങ്ങൾ പങ്കു വെക്കുകയാണ് ആരാധകരുടെ സ്വന്തം സണ്ണി ചേച്ചി.
മമ്മൂട്ടിയെ കാണണം എന്നും ഒപ്പം അഭിനയിക്കണമെന്നും ഏറെ ആഗ്രഹം ഉണ്ടായിരുന്നു എന്ന് സണ്ണി ലിയോണി പറയുന്നു. ആ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിൽ ആണ് താരം. മമ്മൂട്ടി ഇടപെടാൻ വളരെ എളുപ്പമുള്ള താരമാണ് എന്നും സണ്ണി ലിയോണി പറയുന്നു. മധുര രാജയിലെ തന്റെ ഐറ്റം ഡാൻസ് വലിയ ഹിറ്റ് ആയി മാറും എന്നാണ് സണ്ണി ലിയോണിയുടെ പ്രതീക്ഷ. ഒറ്റ തവണ കേട്ടാൽ തന്നെ മനസ്സിൽ കേറുന്ന ഈണമാണ് ഈ ഗാനത്തിന്റേത് എന്നും അവർ പറയുന്നു. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ക്ലൈമാക്സ് സംഘട്ടനം ആണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത്. നെൽസൻ ഐപ്പ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം വരുന്ന വിഷു സീസണിൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.