ഇന്നലെ വൈകുന്നേരം ആണ് മമ്മൂട്ടിയുടെ തെലുങ്കു ചിത്രമായ യാത്രയുടെ മലയാളം ട്രൈലെർ ലോഞ്ച് നടന്നത്. എറണാകുളം ലുലു മാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത കന്നഡ താരം യാഷ് ആണ് യാത്രയുടെ മലയാളം ട്രൈലെർ ലോഞ്ച് ചെയ്തത്. കെ ജി എഫ് എന്ന ചിത്രത്തിലൂടെ മാലയാളികൾക്കിടയിലും ഏറെ പ്രശസ്തനായ യാഷ് ഇന്നലെ ലുലുവിൽ നടന്ന കെ ജി എഫിന്റെ സ്പെഷ്യൽ ഷോയും ആരാധകർക്കൊപ്പം കണ്ടിരുന്നു. അതിനു ശേഷമാണു അദ്ദേഹം യാത്ര ട്രൈലെർ ലോഞ്ചിന് എത്തിയത്. മമ്മൂട്ടിയും പങ്കെടുത്ത ചടങ്ങിൽ വെച്ച് യാഷ് മമ്മൂട്ടിയുടെ പ്രശസ്തമായ ഒരു ഡയലോഗ് പറയുന്ന വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.
ദി കിംഗ് എന്ന മമ്മൂട്ടി ചിത്രത്തിലെ അദ്ദേഹം അവതരിപ്പിച്ച ജോസെഫ് അലക്സ് എന്ന കളക്ടർ കഥാപാത്രം പറയുന്ന ഡയലോഗ് ആണ് യാഷ് പറഞ്ഞത്. മലയാളം പഠിക്കാൻ സെൻസ് വേണം സെന്സിബിലിറ്റി വേണം സെന്സിറ്റിവിറ്റി വേണം എന്ന് ജോസെഫ് അലക്സ് സ്റ്റൈലിൽ യാഷ് പറഞ്ഞപ്പോൾ കാണികൾക്കൾക്കിടയിൽ നിന്ന് കയ്യടികൾ മുഴങ്ങി. മഹി വി രാഘവ് സംവിധാനം ചെയ്ത യാത്ര കേരളത്തിൽ വിതരണം ചെയ്യുന്നത് ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ്. ഈ വരുന്ന എട്ടാം തീയതി ആണ് ഈ ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്യുന്നത്. അന്തരിച്ച മുൻ ആന്ധ്ര മുഖ്യ മന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ പദയാത്രയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സുഹാസിനി, ജഗപതി ബാബു, അനസൂയ, പോസാനി കൃഷ്ണ മുരളി, റാവു രമേശ്, സച്ചിൻ ഖാഡെക്കാർ, വിനോദ് കുമാർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.