[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഹിറ്റ് ജോഡികൾ വീണ്ടും; ദിലീപ്-മമത മോഹൻദാസ് ഒന്നിക്കുന്ന കോടതി സമക്ഷം ബാലൻ വക്കീൽ എത്തുന്നു..!

ഈ വർഷം മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ . ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഈ ചിത്രത്തിലൂടെ ഹിറ്റ്‌ താരജോഡികൾ ആയ ദിലീപും മമത മോഹൻദാസും ഒരിക്കൽ കൂടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇതിനു മുൻപ് ഇവർ രണ്ടു പേരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ വലിയ സാമ്പത്തിക വിജയങ്ങൾ ആയി മാറിയിരുന്നു എന്നത് തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെ നോക്കി കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. ഇവർ ഒരുമിച്ച മൈ ബോസ് ,ടു കൺട്രിസ് ,പാസ്സഞ്ചർ തുടങ്ങിയ സിനിമകൾ സൂപ്പർ ഹിറ്റുകൾ ആയി മാറി എന്നതിലുപരി മികച്ച സിനിമകളും ആയിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ് . ഒരിക്കൽ കൂടി ഈ കൂട്ടുകെട്ട് എത്തുമ്പോൾ മികച്ച ഒരു ചിത്രം തന്നെയാണ് കാണികൾ പ്രതീക്ഷിക്കുന്നത് .

 അനുരാധ സുദർശൻ എന്ന കഥാപാത്രമായി മമത മോഹൻദാസ് ഈ ചിത്രത്തിൽ എത്തുമ്പോൾ ബാലകൃഷ്ണൻ എന്ന വിക്കനായ ഒരു വക്കീൽ ആയാണ് ദിലീപ് എത്തുന്നത്. വ്യത്യസ്തമായ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകനിലും പ്രേക്ഷക പ്രതീക്ഷകൾ ഏറെയാണ്. ബോളിവുഡ് നിർമ്മാണ കമ്പനിയായ വയക്കോം ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. വരുന്ന ഫെബ്രുവരി 21 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ പ്രിയാ ആനന്ദും അഭിനയിക്കുന്നുണ്ട്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 week ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 week ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.