മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന മധുര രാജ. നെൽസൺ ഐപ് നിർമ്മിച്ച് ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രത്തിലെ ഒരു ഐറ്റം ഡാൻസ് ചെയ്യാൻ ആയി പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണി ആണ് എത്തുന്നത്. ഈ ചിത്രത്തിൽ ജോയിൻ ചെയ്യാൻ വേണ്ടി കഴിഞ്ഞ ദിവസം സണ്ണി ലിയോണി കൊച്ചിയിൽ എത്തി. ഇനിയുള്ള മൂന്നു ദിവസം സണ്ണി ലിയോണി മമ്മൂട്ടിയോടൊപ്പം മധുര രാജയുടെ സെറ്റിൽ ആയിരിക്കും. സണ്ണി ലിയോണിക്കൊപ്പം മമ്മൂട്ടിയും നൃത്തം വെക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തന്റെ ട്രേഡ് മാർക്ക് ഡാൻസ് സ്റ്റെപ്പുകളിലൂടെ ആരാധകരെ മെഗാ സ്റ്റാർ ത്രസിപ്പിക്കും എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.
മമ്മൂട്ടിയോടൊപ്പം തമിഴ് യുവ താരം ജയ് ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അതുപോലെ ഈ ചിത്രത്തിലെ വില്ലൻ ആയി എത്തുന്നത് മോഹൻലാലിന്റെ പുലി മുരുകനിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയ തെലുങ്കു നടൻ ജഗപതി ബാബു ആണ്. ഗോപി സുന്ദർ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത് ഷാജി കുമാർ ആണ്. മമ്മൂട്ടി, ജയ്, ജഗപതി ബാബു, സണ്ണി ലിയോണി എന്നിവർക്കൊപ്പം ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരി രാജയിലെ മമ്മൂട്ടി കഥാപാത്രമായ രാജയുടെ രണ്ടാം വരവ് ആണ് മധുര രാജ. ഏതായാലും സണ്ണി ലിയോണി കൂടി എത്തിയതോടെ ഈ ചിത്രത്തിന്റെ ഹൈപ്പ് വളരെയധികം വർധിച്ചു കഴിഞ്ഞിരിക്കുകയാണ്. വരുന്ന വിഷുവിനു ഈ ചിത്രം തീയേറ്ററുകളിൽ എത്തും.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.