ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയായ ഹിന്ദി സിനിമ അഥവാ ബോളിവുഡ്, തങ്ങളുടെ ഏറ്റവും മോശം സമയത്ത് കൂടെയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കടന്നു പോകുന്നത്. തെന്നിന്ത്യൻ ചിത്രങ്ങൾ വിജയങ്ങളുടെ വലിപ്പം കൊണ്ടും പ്രമേയങ്ങളുടെ നിലവാരം കൊണ്ടും ഇന്ത്യ മുഴുവൻ തരംഗമായി മാറുമ്പോൾ, ബോളിവുഡ് ചിത്രങ്ങളുടെ നിലവാര തകർച്ച ചർച്ച ചെയ്യപ്പെടുകയാണ്. നോർത്ത് ഇന്ത്യൻ പ്രേക്ഷകരും ഇപ്പോൾ തെന്നിന്ത്യൻ ചിത്രങ്ങൾ കൂടുതലായി കാണുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോൾ, ബോളിവുഡ് ചിത്രങ്ങളെ അവർ നിശിതമായി വിമർശിക്കുകയുമാണ്. ബോളിവുഡിൽ ആകെ ശ്രദ്ധ നേടുന്നത് തെന്നിന്ത്യൻ ചിത്രങ്ങളുടെ ചില റീമേക്കുകൾ മാത്രമാണെന്നത് ഈ സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നു എന്ന് മാത്രമല്ല, ഇപ്പോൾ ബോയ്‌കോട്ട് ബോളിവുഡ് എന്ന ഹാഷ് ടാഗും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി നിൽക്കുകയാണ്.
എന്നാൽ ഈ ഹാഷ്ടാഗ് അവസാനിപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിചാരിച്ചാൽ കഴിയുമെന്നും, അതിന് അദ്ദേഹം മുൻകൈ എടുക്കണമെന്നും അപേക്ഷിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് താരം സുനിൽ ഷെട്ടി. പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് തിരിച്ചു കൊണ്ട് വരാൻ ഇത്തരം നടപടികൾ എടുക്കേണ്ടത് അത്യാവശ്യമാണെന്നും സുനിൽ ഷെട്ടി പറയുന്നു. ബോളിവുഡിൽ ചില മോശം വ്യക്തികളോ മോശം കീഴ്വഴക്കങ്ങളോ ഉണ്ടായിട്ടുണ്ടാകാമെങ്കിലും എല്ലാവരും അങ്ങനെയല്ലെന്നും സുനിൽ ഷെട്ടി കൂട്ടിച്ചേർക്കുന്നു. ഇത്തരം ഹാഷ്ടാഗുകൾ പ്രചരിക്കുമ്പോൾ അത് ബോളിവുഡ് സിനിമയെ വളരെ പ്രതികൂലമായാണ് ബാധിക്കുന്നതെന്നും സുനിൽ ഷെട്ടി പറയുന്നു. സുനിൽ ഷെട്ടിയോടൊപ്പം ഈ ചർച്ചയിൽ ജാക്കി ഷറോഫ് ഉൾപ്പെടെയുള്ള മറ്റ് ബോളിവുഡ് പ്രവർത്തകരും പങ്കെടുത്തു. കഴിഞ്ഞ വർഷം തന്നെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾക്ക് മാത്രമാണ് ബോളിവുഡിൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.