[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൺ‌ഡേ ഹോളിഡേ ഇനി തമിഴ് പേസും , ഒപ്പം തെലുങ്കും..!

യുവതാരം ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് സൺ‌ഡേ ഹോളിഡേ. ജൂലൈ 14 നു റിലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നോട്ടു കുതിക്കുകയാണ്. ബൈസൈക്കിൾ തീവ്സ് എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ആസിഫ് അലി, അപർണ്ണ, ബാലമുരളി, ശ്രീനിവാസൻ, ധർമ്മജൻ ബോൾഗാട്ടി, സിദ്ദിഖ് , ലാൽ ജോസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രം 8 ദിവസം കൊണ്ട് 5 കോടിയോളം രൂപ ഗ്രോസ് കളക്ഷൻ നേടി കഴിഞ്ഞതായാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരം ശരിയാണെങ്കിൽ സൺ‌ഡേ ഹോളിഡേ അധികം വൈകാതെ തന്നെ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക് ചെയ്യപ്പെടും.

ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റീമേക് റൈറ്സ് വിറ്റു പോയി കഴിഞ്ഞതായി ചിത്രത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ഈ വർഷം പുറത്തിറങ്ങിയ അഞ്ചാമത്തെ ആസിഫ് അലി ചിത്രമാണ് സൺ‌ഡേ ഹോളിഡേ. ഹണി ബീ 2 , ടേക്ക് ഓഫ്, അഡ്‌വെന്റർസ് ഓഫ് ഓമനക്കുട്ടൻ, അവരുടെ രാവുകൾ എന്നിവയാണ് ആസിഫ് അലി അഭിനയിച്ചു ഈ വർഷം പുറത്തിറങ്ങിയ മറ്റു ചിത്രങ്ങൾ.

ഇതിൽ ആസിഫ് അലി അതിഥി വേഷത്തിൽ എത്തിയ ടേക്ക് ഓഫും, ഇപ്പോൾ സൺ‌ഡേ ഹോളിഡെയും മാത്രമാണ് ബോക്സ് ഓഫീസ് വിജയം നേടിയത്. ഈ വാരം ആസിഫ് അലിയുടെ ഈ വർഷത്തെ ആറാമത്തെ റിലീസായ തൃശ്ശിവപേരൂർ ക്ലിപ്തം തീയേറ്ററുകളിൽ എത്തും. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത കാറ്റ് എന്ന ആസിഫ് അലി ചിത്രവും ഉടനെ തീയേറ്ററുകളിൽ എത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.