[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൃഥ്വിരാജ് – ബ്ലെസി ടീമിന്റെ ആടുജീവിതം തുടങ്ങുന്നു; വരുന്ന നവംബറിൽ..!

അനൗൺസ് ചെയ്ത നിമിഷം മുതൽ മലയാള സിനിമ പ്രേമികളും പ്രിത്വി രാജിന്റെ ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് പ്രശസ്ത സംവിധായകൻ ബ്ലെസി പ്രിത്വി രാജിനെ നായകനാക്കി സംവിധാനം ചെയ്യാനൊരുങ്ങുന്ന ആട് ജീവിതം. ഇതേ പേരിൽ ബെന്യാമിൻ എഴുതിയ നോവലിനെ ആധാരമാക്കിയാണ് ചിത്രമൊരുങ്ങുക. ഒട്ടേറെ വലിയ പുരസ്‍കാരങ്ങളും വമ്പൻ ജനപ്രീതിയും നേടിയ ഈ നോവൽ സിനിമയാകുമ്പോൾ ഉള്ള പ്രതീക്ഷകൾ വളരെ വലുതാണ്. കാരണം ഇതൊരു ചലച്ചിത്രമാക്കാൻ അത്ര എളുപ്പമുള്ള ഒരു രചന അല്ല എന്നത് തന്നെ. അതുകൊണ്ട് തന്നെ ഒരുപാട് തയ്യാറെടുപ്പുകൾക്കു ശേഷമാണു ബ്ലെസ്സിയും പ്രിത്വി രാജ് സുകുമാരനും ഈ ചിത്രവുമായി മുന്നോട്ടു പോകുന്നത്. ഈ വരുന്ന നവംബർ മാസത്തിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ആട് ജീവിതത്തിലേക്കുള്ള കാസ്റ്റിംഗ് കാൾ പ്രിത്വി രാജ് കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പേജ് വഴി ഷെയർ ചെയ്തിരുന്നു. പല ഷെഡ്യുളുകളിലായി 18 മാസത്തോളം നീണ്ടു നിൽക്കുന്ന വമ്പൻ ചിത്രീകരണമാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത് എന്ന് മാത്രമല്ല സാങ്കേതികമായി ചിത്രം ലോക സിനിമയുടെ നിലവാരത്തിലേക്കുയർത്താൻ ലോക പ്രശസ്തരായ ഒട്ടനേകം ടെക്നിഷ്യൻസ് ഈ ചിത്രത്തിന്റെ ഭാഗമാകും എന്നും വാർത്തകൾ ഉണ്ട്.

നജീബ് എന്ന പ്രധാന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ പ്രിത്വി രാജ് അവതരിപ്പിക്കുക. അതിനായി പല ഘട്ടങ്ങളിൽ പ്രിത്വി രാജ് തന്റെ ശരീര ഭാരം കുറയ്ക്കും.

പ്രിത്വി രാജ് ഇപ്പോൾ വിമാനം എന്ന ചിത്രം പൂർത്തിയാക്കുകയാണ്. ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോൺ ആണ് പ്രിത്വി രാജിന്റെ അടുത്ത റിലീസ്. ഈ ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തും.

മൈ സ്റ്റോറി, ഡിട്രോയിറ്റ് ക്രോസിങ്, കർണ്ണൻ എന്നിവരും പ്രിത്വി രാജിന്റെ സമീപ ഭാവിയിലെ പ്രൊജെക്ടുകൾ ആണ്. അടുത്ത വര്ഷം മെയ് മാസത്തിൽ പ്രിത്വി തന്റെ പ്രഥമ സംവിധാന സംരംഭമായ ലൂസിഫർ ആരംഭിക്കും. മോഹൻലാലാണ് ചിത്രത്തിലെ നായകൻ.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.