യുവതാരം ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് സൺഡേ ഹോളിഡേ. ജൂലൈ 14 നു റിലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നോട്ടു കുതിക്കുകയാണ്. ബൈസൈക്കിൾ തീവ്സ് എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ആസിഫ് അലി, അപർണ്ണ, ബാലമുരളി, ശ്രീനിവാസൻ, ധർമ്മജൻ ബോൾഗാട്ടി, സിദ്ദിഖ് , ലാൽ ജോസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രം 8 ദിവസം കൊണ്ട് 5 കോടിയോളം രൂപ ഗ്രോസ് കളക്ഷൻ നേടി കഴിഞ്ഞതായാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരം ശരിയാണെങ്കിൽ സൺഡേ ഹോളിഡേ അധികം വൈകാതെ തന്നെ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക് ചെയ്യപ്പെടും.
ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റീമേക് റൈറ്സ് വിറ്റു പോയി കഴിഞ്ഞതായി ചിത്രത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ഈ വർഷം പുറത്തിറങ്ങിയ അഞ്ചാമത്തെ ആസിഫ് അലി ചിത്രമാണ് സൺഡേ ഹോളിഡേ. ഹണി ബീ 2 , ടേക്ക് ഓഫ്, അഡ്‌വെന്റർസ് ഓഫ് ഓമനക്കുട്ടൻ, അവരുടെ രാവുകൾ എന്നിവയാണ് ആസിഫ് അലി അഭിനയിച്ചു ഈ വർഷം പുറത്തിറങ്ങിയ മറ്റു ചിത്രങ്ങൾ.
ഇതിൽ ആസിഫ് അലി അതിഥി വേഷത്തിൽ എത്തിയ ടേക്ക് ഓഫും, ഇപ്പോൾ സൺഡേ ഹോളിഡെയും മാത്രമാണ് ബോക്സ് ഓഫീസ് വിജയം നേടിയത്. ഈ വാരം ആസിഫ് അലിയുടെ ഈ വർഷത്തെ ആറാമത്തെ റിലീസായ തൃശ്ശിവപേരൂർ ക്ലിപ്തം തീയേറ്ററുകളിൽ എത്തും. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത കാറ്റ് എന്ന ആസിഫ് അലി ചിത്രവും ഉടനെ തീയേറ്ററുകളിൽ എത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.