മലയാളത്തിലെ മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ് സിബി മലയിൽ ഒരുക്കിയ സമ്മർ ഇൻ ബത്‌ലഹേം. 1998 ഇൽ റിലീസ് ചെയ്ത ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ എന്നിവരാണ്. അവർക്കൊപ്പം അതിനിർണായകമായ ഒരു അതിഥി വേഷത്തിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഈ ചിത്രത്തിന്റെ ഭാഗമായി. പ്രശസ്ത സംവിധായകനും രചയിതാവുമായ രഞ്ജിത് തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചത് സിയാദ് കോക്കർ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാവ് സിയാദ് കോക്കർ. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു എങ്കിലും ഇപ്പോൾ 24 വർഷം കഴിഞ്ഞാണ് ഇതിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് ഉണ്ടായതു.
മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗം വരുന്നു എന്ന് നിർമ്മാതാവ് സിയാദ് കോക്കർ പ്രഖ്യാപിച്ചത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും, പക്ഷെ മഞ്ജുവിന്റെ ഒപ്പം സമ്മർ ഇൻ ബത്‌ലഹേം മാത്രമേ ചെയ്യാൻ സാധിച്ചുള്ളൂ എന്നും അദ്ദേഹം പറയുന്നു. ഏതായാലും സമ്മർ ഇൻ ബേത്ലഹേം രണ്ടാം ഭാഗത്തിൽ മഞ്ജുവും ഉണ്ടാകുമെന്നും സിയാദ് കോക്കർ പറഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി ലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്ന കുറി എന്ന ചിത്രമാണ് സിയാദ് കോക്കർ നിർമ്മിച്ച് ഇനി തീയേറ്ററിൽ എത്താൻ പോകുന്നത്. ജനാർദ്ദനൻ, കലാഭവൻ മണി, സുകുമാരി, വി കെ ശ്രീരാമൻ എന്നിവരും സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിന്റെ താരനിരയിൽ ഉണ്ടായിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.