കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം ഇന്ത്യയിലെ ജനങ്ങൾ ഏറെ ഭീതിയിലാണ് കഴിയുന്നത്. സോഷ്യൽ ഡിസ്‌സ്ഥൻസിങ്ങിലൂടെ വീട്ടിൽ ഇരുന്നാണ് ഓരോരുത്തരും കോവിഡ് 19നെതിരെ പോരാട്ടം നടത്തുന്നത്. കോവിഡ് 19 മൂലം വൻ സാമ്പത്തിക നഷ്ടം തന്നെയാണ് ഇന്ത്യ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി സിറ്റിസൻ അഷ്വറൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. കൊറോണ മൂലം പ്രതിസന്ധിയിൽ കഴിയുന്നവർക്ക് ഒരു കൈതാങ്ങാകുക എന്നത് മാത്രമാണ് ഈ പദ്ധതികൊണ്ട് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ ഒരുപാട് മുൻനിര താരങ്ങൾ പ്രധാന മന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് ഇതിനോടകം സംഭാവന ചെയ്തു.
പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് ഒരു കോടി രൂപയാണ് നടി സുമലത സംഭാവന ചെയ്തത്. തന്റെ എം.പി ഫണ്ടിൽ നിന്നാണ് താരം ഇത്രെയും വലിയ തുക കേന്ദ്ര സർക്കാരിന് നൽകിയത്. സുമലതയുടെ നന്മനിറഞ്ഞ പ്രവർത്തി നടി ഖുശ്ബുവിലൂടെയാണ് എല്ലാവരും അറിഞ്ഞിരിക്കുന്നത്. സുമലതയെ അഭിനന്ദിച്ചുകൊണ്ട് നടി ഖുശ്ബു തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. നിങ്ങൾക്ക് വലിയ ഒരു ഹൃദയമുണ്ടെന്നും ഒരു പൗരൻ എന്ന നിലയും എം.പി എന്ന നിലയിലും ഏറെ മാതൃകയാവുകയാണെന്ന് ഖുശ്ബു പോസ്റ്റിൽ രേഖപ്പെടുത്തുകയുണ്ടായി. ഖുശ്ബുവിന്റെ ട്വീറ്റ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഖുശ്ബുവിന് നന്ദി അറിയിച്ചുകൊണ്ട് നടി സുമലതയും രംഗത്ത് എത്തിയിട്ടുണ്ട്. സംശയമുള്ളവർക്കും വിമര്ശകർക്കും തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നവർക്കും കത്തിൽ വ്യക്തമായി എം.പി ഫണ്ടിൽ നിന്നുള്ള തുകയാണന്ന് പറയുന്നുണ്ട്. ഒരു തരത്തിലുള്ള രാഷ്ട്രീയത്തിന്റെയും പുറത്തല്ല ഇത് ചെയ്യുന്നതെന്നും എല്ലാവരും വീടുകളിൽ തന്നെ പരമാവധി കഴിയുക എന്നും താരം നിർദ്ദേശിക്കുകയുണ്ടായി. ഒരു പൗരനെന്ന നിലയിൽ സമൂഹത്തിനായി ചെയ്യേണ്ട കാര്യങ്ങൾ മറക്കാതിരിക്കുക എന്നും സുമലത അവസാനം കൂട്ടിച്ചേർത്തു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.