[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുതിയത് പലതും പഠിക്കുകയാണ്; ലോക്ക് ഡൗണിലെ കുടുംബ വിശേഷങ്ങൾ പങ്കു വെച്ച് റഹ്മാൻ

കോറോണക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യ മുഴുവൻ ലോക്ക് ഡൌൺ ആണിപ്പോൾ. മാർച്ച് രണ്ടാം വാരം മുതൽ ഇന്ത്യൻ സിനിമയും പൂർണ്ണമായും നിലച്ചു കിടക്കുകയാണ്. ഷൂട്ടിങ്ങുകൾ ഇല്ല, പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഇല്ല, സിനിമ തീയേറ്ററുകൾ ഇല്ല. താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം തങ്ങളുടെ വീട്ടിൽ തന്നെയാണ്. തിരക്കുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ സമയം തങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാനായുള്ള ഒരു വലിയ അവസരമായി കണ്ടു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. പലരും വീടുകളിൽ വളരെ രസകരമായ പല ജോലികളുമാണ് ചെയ്യുന്നത്. പ്രശസ്ത തെന്നിന്ത്യൻ നടനായ റഹ്മാനും വീടിനുള്ളിലെ ഈ ജീവിതം ആസ്വദിക്കുകയാണ്. ഭാര്യക്കൊപ്പം വീട്ടു ജോലികൾ ഏറ്റെടുത്തു കൊണ്ടാണ് റഹ്മാൻ ഈ സമയം ചെലവഴിക്കുന്നത്. ഭാര്യയോടൊപ്പം അലക്കിയ വസ്ത്രങ്ങളെല്ലാം വിരിച്ചിടുന്ന ഫോട്ടോകൾ ഫേസ്ബുക്ക് പേജിലൂടെ റഹ്മാൻ പങ്കു വെച്ചത് വലിയ ശ്രദ്ധയാണ് നേടിയത്.

ലോക്ക് ഡൗൺ സമയത്ത് പുതിയ പലതും പഠിക്കുകയാണ് താനെന്നും ജോലിക്കാരെ എല്ലാം അവരുടെ വീടുകളിലേക്ക് പറഞ്ഞ് വീട്ട് ജോലികളെല്ലാം ഭാര്യക്കൊപ്പം ചേർന്ന് സ്വയം ചെയ്യാനാണ് തീരുമാനിച്ചത് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. അതുപോലെ തന്നെ ഓൺലൈൻ വഴിയും പുതിയ ചില കാര്യങ്ങൾ താൻ പഠിക്കുകയാണ് എന്നും ഈ താരം പറയുന്നു. തുണിയലക്കൽ മാത്രമല്ല, ഭാര്യക്കൊപ്പം അടുക്കളയിൽ കയറി പാചകം ചെയ്യുകയും കൂടിയാണ് റഹ്മാൻ. അടുക്കളയിൽ കയറാൻ മടിയുള്ള കുട്ടികളേയും പാചകം പഠിപ്പിക്കാൻ ഈ സമയമുപയോഗിക്കുകയാണ് താരം. സ്‌കെച്ചിംഗ്, ഫോട്ടോഷോപ്പ് എന്നിവ ഓൺലൈനിലൂടെ പഠിക്കുന്ന റഹ്മാൻ കോവിഡ് രോഗികൾക്കും അതുമൂലം കഷ്ട്ടപ്പെടുന്ന മറ്റുള്ളവർക്കും വേണ്ടി എന്ത് ചെയ്യാമെന്ന ആലോചനയിൽ കൂടിയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.