[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

35 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഇത് വരെ ചെയ്തിട്ടില്ലാത്ത കഥാപാത്രവുമായി സുധീഷ്..!


നായകനായും, സഹനടനായും, ഹാസ്യ നടനായും, അയലത്തെ വീട്ടിലെ പയ്യൻ ഇമേജിലുമൊക്കെ അഭിനയിച്ചു തിളങ്ങിയ മലയാളികളുടെ പ്രീയപ്പെട്ട നടനാണ് സുധീഷ്. എന്നാൽ ഈ അടുത്ത കാലത്തായി അഭിനയ പ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങൾ സുധീഷിനെ തേടിയെത്തുന്നുണ്ട്. തന്റെ പ്രതിഭ പല തവണ നമുക്ക് കാണിച്ചു തന്നിട്ടുള്ള ഈ നടൻ ഇപ്പോൾ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ഈ അടുത്തിടെ റിലീസ് ചെയ്ത സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിൽ, 35 വര്‍ഷത്തെ തന്റെ സിനിമാ ജീവിതത്തില്‍ ഇത് വരെ ചെയ്തിട്ടില്ലാത്ത കഥാപാത്രവുമായി എത്തിയിരിക്കുകയാണ് സുധീഷ്. ക്രൂരനായ ഒരു വില്ലനായി ആണ് സുധീഷ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള ജെയിംസ് എന്ന സ്‌റ്റൈലിഷ് വില്ലനായി ആണ് സുധീഷ് അഭിനയിച്ചു തകർത്തിരിക്കുന്നത്.

സുധീഷിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഇതിലെ ജെയിംസ് വന്നിരിക്കുന്നത് എന്നാണ് പ്രേക്ഷകരും നിരൂപകരും അഭിപ്രായപ്പെടുന്നത്. ഗംഭീര മേക്കിങ്ങും സസ്പെൻസ് നിറഞ്ഞ കഥയുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. ധ്യാൻ ശ്രീനിവാസൻ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. സുധീഷിന്റ ക്രിമിനോളജിസ്റ്റ് പ്രൊഫസര്‍ ജെയിംസ് എന്ന കഥാപാത്രം ഈ സസ്‌പെന്‍സ്  റിവഞ്ച്‌ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ നട്ടെല്ലായി മാറിയിട്ടുണ്ട്. ശ്രീവിദ്യ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ ഡോക്ടർ റോണിയും ഒരു പ്രധാന കഥാപാത്രത്തിന് ജീവൻ പകർന്നിട്ടുണ്ട്. ധനേഷ് രവീന്ദ്രനാഥ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് അജീഷ് ആനന്ദും ഇതിനു വേണ്ടി പശ്‌ചാത്തല സംഗീതമൊരുക്കിയത് വില്യംസ് ഫ്രാൻസിസുമാണ്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

13 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.