നായകനായും, സഹനടനായും, ഹാസ്യ നടനായും, അയലത്തെ വീട്ടിലെ പയ്യൻ ഇമേജിലുമൊക്കെ അഭിനയിച്ചു തിളങ്ങിയ മലയാളികളുടെ പ്രീയപ്പെട്ട നടനാണ് സുധീഷ്. എന്നാൽ ഈ അടുത്ത കാലത്തായി അഭിനയ പ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങൾ സുധീഷിനെ തേടിയെത്തുന്നുണ്ട്. തന്റെ പ്രതിഭ പല തവണ നമുക്ക് കാണിച്ചു തന്നിട്ടുള്ള ഈ നടൻ ഇപ്പോൾ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ഈ അടുത്തിടെ റിലീസ് ചെയ്ത സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിൽ, 35 വര്ഷത്തെ തന്റെ സിനിമാ ജീവിതത്തില് ഇത് വരെ ചെയ്തിട്ടില്ലാത്ത കഥാപാത്രവുമായി എത്തിയിരിക്കുകയാണ് സുധീഷ്. ക്രൂരനായ ഒരു വില്ലനായി ആണ് സുധീഷ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ധ്യാന് ശ്രീനിവാസനെ നായകനാക്കി സാഗര് ഹരി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള ജെയിംസ് എന്ന സ്റ്റൈലിഷ് വില്ലനായി ആണ് സുധീഷ് അഭിനയിച്ചു തകർത്തിരിക്കുന്നത്.
സുധീഷിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഇതിലെ ജെയിംസ് വന്നിരിക്കുന്നത് എന്നാണ് പ്രേക്ഷകരും നിരൂപകരും അഭിപ്രായപ്പെടുന്നത്. ഗംഭീര മേക്കിങ്ങും സസ്പെൻസ് നിറഞ്ഞ കഥയുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. ധ്യാൻ ശ്രീനിവാസൻ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. സുധീഷിന്റ ക്രിമിനോളജിസ്റ്റ് പ്രൊഫസര് ജെയിംസ് എന്ന കഥാപാത്രം ഈ സസ്പെന്സ് റിവഞ്ച് ക്രൈം ത്രില്ലര് ചിത്രത്തിന്റെ നട്ടെല്ലായി മാറിയിട്ടുണ്ട്. ശ്രീവിദ്യ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ ഡോക്ടർ റോണിയും ഒരു പ്രധാന കഥാപാത്രത്തിന് ജീവൻ പകർന്നിട്ടുണ്ട്. ധനേഷ് രവീന്ദ്രനാഥ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് അജീഷ് ആനന്ദും ഇതിനു വേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയത് വില്യംസ് ഫ്രാൻസിസുമാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.