Suchithra Mohanlal opens up about her favorite Mohanlal movies
മലയാളത്തിന്റെ മാനസ താരമായ, മലയാളത്തിൽ ഏറ്റവും കൂടുതൽ ലേഡീസ് ഫാൻസ് ഉള്ള മോഹൻലാലിന്റെ മനസ്സ് കീഴടക്കിയ ഒരേ ഒരു പെണ്ണ് അദ്ദേഹത്തിന്റെ ഭാര്യ ആയ സുചിത്ര മോഹൻലാൽ ആണ്. തമിഴ് നാട്ടിലെ വലിയ സിനിമാ പാരമ്പര്യം ഉള്ള കുടുംബത്തിലെ അംഗമായ സുചിത്ര ഇപ്പോൾ തനിക്കു ഏറ്റവും ഇഷ്ടമുള്ള മോഹൻലാൽ ചിത്രങ്ങൾ ഏതെന്നു തുറന്നു പറയുകയാണ്. ഒടിയൻ, ലൂസിഫർ, ഇട്ടിമാണി മേഡ് ഇൻ ചൈന എന്നീ ചിത്രങ്ങളുടെ വിജയം ആഘോഷിച്ച ആശീർവാദത്തോടെ മോഹൻലാൽ എന്ന പരിപാടിയിൽ വെച്ചാണ് സുചിത്ര മോഹൻലാൽ തന്റെ മനസ്സ് തുറന്നതു. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ നായകന്മാരിൽ ഒരാൾ ആണ് മോഹൻലാൽ. ആ മോഹൻലാൽ അഭിനയിച്ചതിൽ സുചിത്രക്കു ഏറ്റവും അധികം ഇഷ്ട്ടപെട്ട റൊമാന്റിക് സിനിമ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആണ്.
അതുപോലെ മലയാളത്തിൽ ഏറ്റവും ഗംഭീരമായി ആക്ഷൻ ചെയ്യുന്ന നടനും കൂടിയാണ് മോഹൻലാൽ. മോഹൻലാലിന്റെ ആക്ഷൻ സിനിമകളിൽ സുചിത്രക്കു ഏറ്റവും ഇഷ്ടപെട്ടത് ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം ആണ്. ഇന്ത്യൻ സിനിമയെ തന്നെ വിസ്മയിപ്പിച്ചിട്ടുള്ള അഭിനയ വൈഭവം ഒട്ടേറെ സിനിമകളിലൂടെ പുറത്തെടുത്തിട്ടുള്ള മോഹൻലാലിന്റെ വൈകാരിക തീവ്രമായ സിനിമകളിൽ സുചിത്രക്കു ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട സിനിമ ബ്ലെസ്സി ഒരുക്കിയ തന്മാത്ര ആണ്. ഒട്ടേറെ മലയാള സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും എന്നും ഹൃദയത്തോട് ചേർക്കുന്ന ചിത്രങ്ങൾ കൂടിയാണ് മേൽ പറഞ്ഞത് ഒക്കെയും. മകൻ പ്രണവ് മോഹൻലാലിനെ അഭിനേതാവായി കാണുന്നതിലും വളരെയധികം സന്തോഷിക്കുന്ന അമ്മയാണ് സുചിത്ര മോഹൻലാൽ. ഭർത്താവിന്റേതിന് ഒപ്പം മകന്റെ അഭിനയ ജീവിതത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന ആളാണ് സുചിത്ര.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള മെയ്…
This website uses cookies.