[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മരക്കാർ മോഹൻലാലിനുള്ള എന്റെ സമ്മാനം; പ്രിയദർശൻ മനസ്സ് തുറക്കുന്നു..!

കഴിഞ്ഞ ദിവസം കൊച്ചിയിലെ ഗോകുലം പാർക്കിൽ നടന്ന ആശീർവാദത്തോടെ മോഹൻലാൽ എന്ന പരിപാടിയിൽ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഒരു സ്‌നീക് പീക്ക് വീഡിയോ കണ്ട ഏവരും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ചിത്രത്തിന്റെ പകുതി പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പോലും കഴിയുന്നതിനു മുൻപാണ് ആ ദൃശ്യങ്ങൾ അവിടെ കാണിച്ചത്. എന്നിട്ടു പോലും ആ ദൃശ്യങ്ങളിലെ പ്രിയദർശൻ മാജിക് ഏവരെയും അത്ഭുതപ്പെടുത്തി കളഞ്ഞു. മരക്കാർ എന്ന ചിത്രത്തെ കുറിച്ച് പ്രിയദർശൻ പറയുന്നത് എന്നും എപ്പോഴും തനിക്കു താങ്ങായി നിന്നിട്ടുള്ള തന്റെ സ്വന്തം ലാലുവിന് താൻ കൊടുക്കുന്ന സമ്മാനമാണ് മരക്കാർ എന്നാണ്.

ഇതൊരു റിയലിസ്റ്റിക് ചിത്രമോ ചരിത്ര സിനിമയോ അല്ല എന്നും പ്രിയൻ പറയുന്നു. കേരളത്തിലെ അതിബുദ്ധിമാന്മാർക്കു വേണ്ടിയല്ല താൻ സിനിമകൾ എടുത്തിട്ടുള്ളത് എന്നും സാധാരണ പ്രേക്ഷകർക്ക് രസിക്കാനും അവർക്കു കയ്യടിക്കാനുമാണ് താൻ സിനിമകൾ ഉണ്ടാക്കിയിട്ടുള്ളത് എന്നും പ്രിയൻ പറഞ്ഞു. മരക്കാർ എന്ന ചിത്രവും അതുപോലെ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു എന്റെർറ്റൈനെർ ആക്കാൻ ആണ് ശ്രമം എന്ന് അദ്ദേഹം പറയുന്നു. ഇതുപോലെയുള്ള വമ്പൻ ചിത്രങ്ങൾ വന്നാലേ നമ്മുടെ ഇൻഡസ്ട്രി മുന്നോട്ടു വളരുകയുള്ളു എന്നും മരക്കാർ അതിനു ഒരു കാരണം ആയി തീരും എന്നുള്ള വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒരു ചിത്രമാവില്ല എന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വെച്ചു. അഞ്ചു ഭാഷകളിൽ ആയി അടുത്ത വർഷമാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഈ വലിയ സ്വപ്നം പൂർത്തിയാക്കാൻ കൂടെ നിന്ന ആന്റണി പെരുമ്പാവൂരിനും അദ്ദേഹം നന്ദി പറഞ്ഞു. എം ടി സർ ചന്തു എന്ന കഥാപാത്രത്തെ ഒന്ന് പൊളിച്ചു എഴുതിയത് പോലെ മരക്കാർ എന്ന കഥാപാത്രത്തിന് തന്റെ വേർഷൻ കൊടുത്തത് ആണ് ഈ ചിത്രം എന്നാണ് പ്രിയദർശൻ പറയുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.