2023 എന്ന പുതിയ വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ മലയാള സിനിമക്കും പ്രതീക്ഷകളേറെയാണ്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ഈ വർഷം എത്തുന്നുണ്ട്. ഏതായാലും കഴിഞ്ഞ വർഷം മലയാള സിനിമാ വ്യവസായത്തെ പിടിച്ചു നിർത്തിയ വലിയ ഹിറ്റുകൾ ഏതൊക്കെയെന്ന കണക്കുകൾ പുറത്ത് വന്ന് കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവമാണ്. ആഗോള തലത്തിൽ 87 കോടിയോളമാണ് ഈ ചിത്രം നേടിയ ഗ്രോസ് കളക്ഷൻ. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന ചിത്രം 55 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോൾ, അൻപത് കോടിക്ക് മുകളിൽ കളക്ഷൻ നേടി മൂന്നാമത് എത്തിയത് പൃഥ്വിരാജ് സുകുമാരൻ- ഡിജോ ജോസ് ആന്റണി ചിത്രമായ ജനഗണമനയാണ്. ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമാല 47 കോടിയോളം നേടി നാലാം സ്ഥാനം നേടിയപ്പോൾ, അഞ്ചാമത് വന്നത് 46 കോടിയോളം നേടിയ പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം കടുവയാണ്.
ബേസിൽ ജോസഫിനെ നായകനാക്കി വിപിൻ ദാസ് ഒരുക്കിയ ജയ ജയ ജയ ജയഹേ 43 കോടിക്ക് മുകളിൽ നേടി ആറാമത് വന്നപ്പോൾ 39 കോടിയോളം നേടി ഏഴാം സ്ഥാനത്ത് വന്നത് മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ റോഷാക്ക് ആണ്. മുപ്പത് കോടിക്ക് മുകളിൽ ഗ്രോസ് നേടിയ കുഞ്ചാക്കോ ബോബൻ- രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം ന്നാ താൻ കേസ് കൊട്, സുരേഷ് ഗോപി- ജോഷി ചിത്രം പാപ്പൻ എന്നിവയും ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത് കൂടാതെ ആസിഫ് അലി- ജീത്തു ജോസഫ് ചിത്രം കൂമൻ, വിനീത് ശ്രീനിവാസൻ- അഭിനവ് സുന്ദർ നായക് ചിത്രം അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്, പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം കാപ്പ, യുവ താര ചിത്രങ്ങളായ സൂപ്പർ ശരണ്യ, ജോ ആൻഡ് ജോ തുടങ്ങിയവയും തീയേറ്ററുകളിൽ നിന്ന് ലാഭം ഉണ്ടാക്കിയ ചിത്രങ്ങളാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.