[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഷാരൂഖ്- സൽമാൻ ചിത്രം?; വെളിപ്പെടുത്തി സംവിധായകൻ

മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം ഒരുക്കിയ നല്ല സമയം എന്ന ചിത്രം ഈ അടുത്തിടെയാണ് റിലീസ് ചെയ്തത്. എന്നാൽ ചിത്രത്തിൽ മയക്ക് മരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ ഉണ്ടെന്നതിന്റെ പേരിൽ വിവാദം ഉണ്ടാവുകയും നിയമ നടപടികൾ വരികയും ചെയ്തതോടെ, ചിത്രം തീയേറ്ററുകളിൽ നിന്ന് പിൻവലിക്കുകയാണ് ഉണ്ടായത്. ഇത് കൂടാതെ ബാബു ആന്റണി നായകനായ പവർ സ്റ്റാർ എന്ന ചിത്രവും ഒമർ ലുലു ആരംഭിച്ചിരുന്നു. ചില സാമ്പത്തിക പ്രതിസന്ധികളിൽ കുരുങ്ങി ആ ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണെന്നാണ് ഒമർ ലുലു പറയുന്നത്. ഇപ്പോഴിതാ നല്ല സമയം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ ഒമർ ലുലു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ബോളിവുഡിൽ സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടെന്നും, 2025 ഇൽ ഷാരൂഖ് ഖാൻ അല്ലെങ്കിൽ സൽമാൻ ഖാൻ എന്നവരെ വെച്ച് ഒരു ചിത്രം താൻ എന്തായാലും ചെയ്തിരിക്കുമെന്നും ഒമർ ലുലു പറഞ്ഞു. അവരെ വെച്ച് ചിത്രം ചെയ്യണമെന്നത് വലിയ ആഗ്രഹമാണെന്നും ഒമർ ലുലു പറയുന്നു. മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യണമെന്നതാണ് ആഗ്രഹമെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇർഷാദ് നായകനായി എത്തിയ നല്ല സമയം എന്ന ചിത്രം യഥാർത്ഥത്തിൽ മോഹൻലാലിനെ മനസ്സിൽ കണ്ട് രചിച്ച ചിത്രമായിരുന്നു എന്നും ഒമർ ലുലു വെളിപ്പെടുത്തി. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ നിർമ്മിച്ച നല്ല സമയത്തിൽ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് നായികമാരായി എത്തിയത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 day ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.