മമ്മൂട്ടി ആരാധകർ ഈ വര്ഷം ഏറെ ആകാംഷയോടും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഡെറിക് അബ്രഹാം. ചിത്രം മമ്മൂട്ടിയുടെ ഈ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും സ്റ്റൈലിഷ് ചിത്രമായിരിക്കും എന്ന് തന്നെ ഇതിനോടകം തന്നെ കരുതാം. ചിത്രത്തിന്റേതായി പുറത്ത് വന്ന പോസ്റ്ററുകളും ഗാനവും തന്നെയാണ് ഇതിനു കാരണം. മമ്മൂട്ടിയുടെ വേറിട്ട സ്റ്റൈലൻ ഗെറ്റപ്പാണ് അബ്രഹാമിന് വേണ്ടി അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ആദ്യം ചിത്രത്തിലേതായി എത്തിയ പോസ്റ്ററിൽ മമ്മൂട്ടി കൈയ്യിൽ ഒരു തോക്കുമായി കാറിൽ എത്തിയ ചിത്രമായിരുന്നു പ്രേക്ഷകർക്ക് കാണാൻ സാധിച്ചത് എങ്കിൽ ഗൺ പോയന്റിൽ നിൽക്കുന്ന മമ്മൂട്ടിയെ ആണ് നമുക്ക് പിന്നീട് കാണാനായത്. എന്ത് തന്നെയായാലും ഡെറിക് അബ്രഹാമിനെ ആരാധകർ ഏറ്റെടുത്തിരിക്കുന്നു അതിനിടെയാണ് ചിത്രത്തിന്റേതായി പുറത്ത് വന്ന പുതിയ വാർത്ത ചർച്ചയാകുന്നത്.
ചിത്രത്തിന്റെ പുതിയ സ്റ്റൈലൻ പോസ്റ്റർ നാളെ വൈകീട്ട് 7 നു എത്തും എന്നായിരുന്നു മമ്മൂട്ടി തന്റെ ആരാധകരോട് പങ്കു വച്ചത് ഒപ്പം വാർത്ത പങ്കുവച്ചു കൊണ്ടുള്ള ചിത്രത്തിൽ മമ്മൂട്ടിയുടെ പുറം തിരിഞ്ഞുള്ള കിടിലൻ മാസ്സ് നടത്തവും ഉണ്ടായി അതാണ് ആരാധകരെ ഡേവിഡ് നൈനാനിലേക്ക് എത്തിച്ചത്. കഴിഞ്ഞ വര്ഷം പുറത്തിറങ്ങി വമ്പൻ ഹിറ്റായി മാറിയ ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലേതായി പുറത്ത് വന്ന ആദ്യ പോസ്റ്ററിലെ സ്റ്റൈലൻ നടത്തത്തെ ഇന്ന് വന്ന ചിത്രം അനുസ്മരിപ്പിച്ചു എന്ന് തന്നെ പറയാം. ദി ഗ്രേറ്റ് ഫാദർ ഒരുക്കിയ ഹനീഫ് അദേനി തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥയൊരുക്കിയിരിക്കുന്നത് എന്നത് ചിത്രത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡേവിഡ് നൈനാൻ തീർത്ത വിജയം ഇരട്ടിയാക്കാൻ ഡെറിക് അബ്രഹാം ഈദ് റിലീസായി തീയേറ്ററുകളിൽ എത്തും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.