[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആരെ വേണമെങ്കിലും തല എന്ന് വിളിക്കാം.. പക്ഷെ അവർക്കെല്ലാം തല അജിത്തിന് താഴെ മാത്രമാണ് സ്ഥാനം…ശ്രീശാന്തിന്റെ വാക്കുകൾ ചർച്ചയാകുന്നു…

തമിഴിലെ ഏറ്റവും വലിയ താരം അജിത് കുമാർ. അജിത് കുമാർ എന്നതിലുപരി തല അജിത് എന്ന് പറയുന്നതാവും തമിഴ് പ്രേക്ഷകർക്ക് ഇഷ്ടം. എൻ വീട് എൻ കണവർ എന്ന ചിത്രത്തിലൂടെയായിരുന്നു അജിത് തമിഴ് സിനിമയിലേക്ക് അരങ്ങേറിയത് എങ്കിൽ കൂടിയും അമരാവതി എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി അജിത് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിക്കുന്നത്.സംഗീത കുലപതി എസ്. പി ബാലസുബ്രഹ്മണ്യമാണ് അജിത്തിനെ അമരാവതിയിലൂടെ അന്ന് സിനിമയിലേക്ക് എത്തിച്ചത്. പിന്നീട് നിരവധി സൂപ്പർ ഹിറ്റുകൾ തുടർച്ചയായി കരസ്ഥമാക്കി അജിത് കുമാർ ഏവർക്കും പ്രിയങ്കരനായി മാറുകയായിരുന്നു. ഇതിനിടെയാണ് അജിത് കുമാർ പ്രേക്ഷകർക്ക് പ്രിയങ്കരനായ തലയായും മാറുന്നത്. മങ്കാത്ത എന്ന ചിത്രത്തിലൂടെയാണ് അജിത് കുമാർ മലയാളത്തിലും തന്റെ വരവ് അറിയിച്ചത്. ചിത്രം കേരളാ ബോക്സ്ഓഫീസിൽ വമ്പൻ വിജയം സൃഷ്ടിച്ചപ്പോൾ ആരാധകരെയും വളരെയധികം സൃഷ്ടിക്കാൻ അദ്ദേഹത്തിനായി. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചൊരു പരാമർശവുമായി കേരളത്തിൽ നിന്നുമുള്ള ഒരു താരം തന്നെ എത്തിയിരിക്കുകയാണ്.

കേരളീയരുടെ പ്രിയങ്കരനായ ക്രിക്കറ്റ് താരം ശ്രീശാന്താണ് അജിത് കുമാറിനെ കുറിച്ച് പറഞ്ഞത്. തല അജിത്തിന്റെ കടുത്ത ആരാധകൻ കൂടിയായ ശ്രീശാന്തിന്റെ വാക്കുകൾ ഇതാണ്. നമുക്ക് ആരെ വേണമെങ്കിലും തമാശ രൂപേനയോ അല്ലാതെയോ തല എന്ന് വിളിക്കാം എന്നാൽ അവർ എല്ലാം തല അജിത്തിന് താഴെ മാത്രമാണ്. ചെന്നൈയിൽ മാത്രമല്ല ലോകത്ത് എവിടെ പോയാലും തല എന്നാൽ ആദ്യം പ്രേക്ഷകരുടെ മനസിലേക്ക് ഓടി വരുക തല അജിത് ആയിരിക്കും. ഐ. പി. എല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ നമ്മ തല ധോണി തുടങ്ങിയ പരസ്യ വാചകത്തെയും കൂടി ഉദ്ദേശിച്ചാണ് ശ്രീശാന്തിന്റെ ഈ വാക്കുകൾ. അതിനാൽ തന്നെ ശ്രീശാന്തിന്റെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. എന്തായാലും ധോണി ആരാധകരും തല അജിത് ആരാധകരും ശ്രീശാന്തിന്റെ ഈ വാക്കുകൾ ഇതിനോടകം തന്നെ വലിയ രീതിയിൽ ഏറ്റെടുത്ത് കഴിഞ്ഞു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.