തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച രണ്ടു സംഘട്ടന സംവിധായകരാണ് അൻപ്- അറിവ് മാസ്റ്റേഴ്സ്. ഒട്ടേറെ വമ്പൻ ചിത്രങ്ങളിലെ സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നത് ഈ ഇരട്ട സംഘട്ടന സംവിധായകരാണ്. ഇരട്ട സഹോദരന്മാരായ ഇവരുടെ സംഘട്ടനങ്ങളെ വ്യത്യസ്തരാകുന്നത് ഇവർ ഓരോ സംഘട്ടനത്തിലും കൊണ്ട് വരുന്ന വ്യത്യസ്തതയാണ്. തങ്ങളുടെ ഒരു ചിത്രത്തിൽ ഉപയോഗിക്കുന്ന സ്പെഷ്യൽ രീതികൾ മറ്റൊരു ചിത്രത്തിൽ ഉപയോഗിക്കാതെയിരിക്കാൻ തങ്ങൾ ഏറെ ശ്രദ്ധിക്കാറുമുണ്ടെന്നു ഇവർ പറയുന്നു. എന്നാൽ ഈ അടുത്തിടെ റിലീസ് ചെയ്ത വിക്രം എന്ന കമൽ ഹാസൻ- ലോകേഷ് കനകരാജ് ചിത്രത്തിലും, ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലും ഇവർ ഒരേപോലെ ഉപയോഗിച്ച ഒരു രീതിയാണ് ഷീൽഡ് ഉപയോഗിച്ച് കൊണ്ടുള്ള ഒരു ഗൺ ഫൈറ്റ്. അതെന്തുകൊണ്ടാണ് ഈ രണ്ടു ചിത്രത്തിലും ഒരേ രീതി ഉരുപയോഗിച്ചതെന്നും, ഇതൊരു സിഗ്നേച്ചർ സ്റ്റൈൽ ആയി ഉപയോഗിക്കാനുള്ള ശ്രമമാണോ എന്നും അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ അവതാരക ഇവരോട് ചോദിച്ചതിന് ഇവർ നൽകുന്ന മറുപടി ശ്രദ്ധേയമാണ്.
ഈ സംഘട്ടന രീതി ഉപയോഗിക്കുന്നതിനെ കുറിച്ച് ദളപതി വിജയ്‌യും തങ്ങളോട് ചോദിച്ചിരുന്നു എന്നവർ പറയുന്നു. ബീസ്റ്റിൽ അതുപയോഗിച്ചത്, അതിലെ സംഘട്ടനം നടക്കുന്നത് ഒരു മാളിൽ ആയത് കൊണ്ടും അവിടെ അത്തരമൊരു കോറിഡോറിൽ നടക്കുന്ന സംഘട്ടനമായത് കൊണ്ട് തന്നെ വിജയ് കഥാപാത്രത്തിന് തടസ്സങ്ങളില്ലാതെ ഗൺ ഫൈറ്റ് നടത്താൻ, മറ്റു രണ്ടു പേരെ കൊണ്ട് വന്നു ഷീൽഡ് ബ്ലോക്ക് ഉണ്ടാക്കിയതാണെന്ന് അവർ വിശദീകരിക്കുന്നു. എന്നാൽ വിക്രമിൽ ഒരു പോലീസ് കഥ കൂടിയാണ് പറയുന്നതെന്നു കൊണ്ടും, അവിടെ ആ സംഘട്ടനം നടക്കുന്ന സ്ഥലത്തു അത്തരമൊരു രീതി ഉപയോഗിക്കാനുള്ള അവസരവും സാഹചര്യവും ഉള്ളതുകൊണ്ടുമാണ് അതിൽ ഷീൽഡ് ഫൈറ്റ് കൊണ്ട് വന്നതെന്നും അവർ വ്യക്തമാക്കി. ചിത്രങ്ങളിലെ സംഘട്ടനത്തിന്റെ സാഹചര്യങ്ങളും കഥാപാത്രങ്ങൾക്ക് ആ സമയത്തു എന്തൊക്കെ അവിടെ ലഭ്യമാകും എന്നതിനുമനുസരിച്ചാണ് സംഘട്ടന രംഗങ്ങളിലെ ശൈലികൾ തീരുമാനിക്കുന്നതെന്നാണ് അവർ വിശദമാക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.