ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലും തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയും ഒരു തമിഴ് ചിത്രത്തിലൂടെ ഒന്നിക്കാൻ പോകുന്നു എന്ന വിവരം നമ്മൾ ഇന്നലെയെ അറിഞ്ഞതാണ്. മെഗാ ബജറ്റ് ചിത്രങ്ങളുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും ദേശീയ അവാർഡ് നേടിയ ക്യാമെറാമാനുമായ കെ വി ആനന്ദ് ആണ്. ഇപ്പോൾ മോഹൻലാലും സൂര്യയും കമ്മിറ്റ് ചെയ്തിട്ടുള്ള പ്രൊജെക്ടുകൾ തീർത്തതിന് ശേഷമായിരിക്കും ഈ തമിഴ് ചിത്രം ഒരുങ്ങുക. എന്നാൽ ഇപ്പോൾ ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ചു മോഹൻലാൽ- സൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങാൻ പോകുന്നത് ഒരു മെഗാ മാസ്സ് ചിത്രം ആണ്. വമ്പൻ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കാൻ എത്തുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്‌ൻ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ഗംഭീരമായി ആക്ഷൻ ഡ്യൂപ് ഇല്ലാതെ ചെയ്യുന്ന രണ്ടു നടന്മാരാണ് മോഹൻലാലും സൂര്യയും. തന്റെ അൻപത്തിയേഴാം വയസ്സിൽ പോലും വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന നടനാണ് മോഹൻലാൽ. പീറ്റർ ഹെയ്‌നൊപ്പം പുലി മുരുകൻ, ഒടിയൻ എന്നീ ചിത്രങ്ങളിൽ മോഹൻലാൽ ജോലി ചെയ്തു കഴിഞ്ഞു. സൂര്യക്ക് ഒപ്പവും പീറ്റർ ഹെയ്‌ൻ ജോലി ചെയ്തിട്ടുണ്ട്. ആക്ഷന്റെ ഈ മൂന്നു രാജാക്കന്മാർ ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോൾ ഇടിവെട്ട് ആക്ഷൻ രംഗങ്ങൾ ആണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. തന്റെ കരിയർ ബെസ്റ്റ് വർക്ക് ആണ് മോഹൻലാലിൻറെ ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി നൽകിയിരിക്കുന്നത് എന്ന് പീറ്റർ ഹെയ്‌ൻ ഇപ്പോഴേ പറഞ്ഞു കഴിഞ്ഞു. അയൻ, കോ, അനേകൻ, മാട്രാൻ, കാവൻ എന്നെ ചിത്രങ്ങൾ ഒരുക്കിയ കെ വി ആനന്ദ് എന്ന സംവിധായകന്റെ സാന്നിധ്യവും ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിന്റെ പങ്കാളിത്തവും ഈ മോഹൻലാൽ- സൂര്യ പ്രോജെക്ടിനെ ഇന്ത്യൻ സിനിമയുടെ ശ്രദ്ധകേന്ദ്രമാക്കുകയാണ് ഇപ്പോൾ.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.