ഇന്നലെ നടന്ന ‘അമ്മ മഴവിൽ മെഗാ ഷോയിൽ സൂപ്പർ താരങ്ങൾ അരങ്ങ് വാഴുന്ന കാഴ്ചയാണ് ഏവരും കണ്ടത്. പ്രായത്തെ മറികടക്കുന്ന പ്രകടനവുമായാണ് ഏവരും എത്തിയത്. മമ്മൂട്ടിയും മോഹൻലാലുമെല്ലാം മുൻപ് തന്നെ വലിയ നൃത്ത പരിശീലനവുമായി രംഗത്ത് എത്തിയിരുന്നു. ഇരുവരുടെയും നൃത്ത പരിശീലനവും അന്ന് വലിയ തരംഗമായി മാറി. മമ്മൂട്ടിയുടേയും സുഹൃത്തുക്കളുടെയും നൃത്ത പരിശീല രംഗം വളരെ കൗതുകമുണർത്തിയിരുന്നു. പൊതുവെ നൃത്ത രംഗങ്ങളിൽ നിന്ന് മാറി നിൽക്കാറുള്ള മെഗാസ്റ്റാർ മമ്മൂട്ടി വരെ വലിയ ആവേശത്തിലായിരുന്നു നൃത്ത പരിശീലനത്തിൽ ഏർപ്പെട്ടത്. എന്തായാലും മമ്മൂട്ടിയുടെ നൃത്ത പരിശീലനം വിജയമായി എന്ന് തന്നെ പറയാം. ഇന്നലത്തെ അദ്ദേഹത്തിന്റെ ഡാൻസ് അത് തന്നെയാണ് സൂചിപ്പിക്കുന്നതും.
തമിഴ് സൂപ്പർ ഹിറ്റ് ഗാനം വേണാ മച്ചാ വേണാ എന്ന ഗാനത്തിനാണ് മമ്മൂട്ടിയും സംഘവും ചുവടുകൾ വച്ചത്. മമ്മൂട്ടിയുടെയൊപ്പം തൊണ്ണൂറുകൾ അടക്കി വാണിരുന്ന നായക താരങ്ങളായ ജയറാം, സിദ്ധിഖ്, മനോജ് കെ ജയൻ, മുകേഷ് തുടങ്ങിയവർ എത്തിയതോടെ പ്രേക്ഷകർക്കും അതൊരു കൗതുകമുണർത്തുന്ന കാഴ്ചയായി മാറി. തകർപ്പൻ ഗാനത്തിന് തന്റേതായ ശൈലിയിലുള്ള നൃത്ത രംഗങ്ങൾ തീർത്ത മമ്മൂട്ടി പ്രേക്ഷകർക്ക് ആവേശമായപ്പോൾ, ആവേശം ഒട്ടും ചോരാതെ തന്നെ പ്രായത്തെ മറികടക്കുന്ന പ്രകടനവുമായി മറ്റ് താരങ്ങളും ഒപ്പം കൂടി. മമ്മൂട്ടിയുടേയും കൂട്ടരുടെയും നൃത്തം ഹാസ്യത്തിന് കൂടി പ്രാധാന്യം നൽകിയായിരുന്നു ഒരുക്കിയത്. പ്രേക്ഷകർക്ക് അത് പുത്തൻ അനുഭവമായി മാറുകയും ചെയ്തു. പരിപാടിക്കായി എത്തിയ തമിഴ് സൂപ്പർ താരം സൂര്യയെയും ഇവരുടെ നൃത്തം ആവേശത്തിലാക്കി.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.