ഇന്നലെ റിലീസ് ചെയ്ത ബിജു മേനോൻ ചിത്രമായ പടയോട്ടം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ഈ ആക്ഷൻ കോമഡി ചിത്രത്തിൽ മലയാളത്തിലെ മൂന്നു മുൻനിര സംവിധായകരും അഭിനയിക്കുന്നുണ്ട്. ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, ബേസിൽ ജോസഫ് എന്നിവരാണ് അവർ. സേനൻ, ബ്രിട്ടോ, പിങ്കി എന്നീ കഥാപാത്രങ്ങൾ ആയാണ് ഇവർ യഥാക്രമം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന പ്രകടനം കൊണ്ട് കയ്യടി നേടിയെടുക്കുകയാണ് ഇവർ മൂന്നു പേരും. ചെങ്കൽ രഘു എന്ന ഗുണ്ടയുടെ വേഷം ആണ് ബിജു മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ചെങ്കൽ രഘുവിനും സംഘത്തിനും തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് വരെ നടത്തേണ്ടി വരുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തിൽ അതീവ രസകരമായാണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്. നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നണ്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ഈ ചിത്രവും ബോക്സ് ഓഫീസിൽ വിജയം നേടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. സേതുലക്ഷ്മി, അനു സിതാര, ഐമ സെബാസ്റ്റിയൻ, ഗണപതി, സുരേഷ് കൃഷ്ണ, ഹാരിഷ് കണാരൻ, രവി സിങ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. പ്രശാന്ത് പിള്ളൈ സംഗീതം നൽകിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് സതീഷ് കുറുപ്പ് ആണ്. ആദ്യാവസാനം നമ്മുക്ക് പകർന്നു നൽകുന്ന ചിരിയാണ് ഈ ചിത്രം ഇപ്പോൾ നേടുന്ന വിജയത്തിന്റെ ഏറ്റവും വലിയ കാരണം എന്ന് പറയാം.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.