ആൺകുട്ടിയായി ചെറുപ്പത്തിൽ അഭിനയിച്ച ഒരു ബോളിവുഡ് താരത്തിന്റെ ഇപ്പോഴത്തെ മാറ്റം കണ്ടമ്പരന്നിരിക്കുകയാണ് സിനിമാ പ്രേമികളും ആരാധകരും. പറഞ്ഞു വരുന്നത് ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളിലും പരസ്യത്തിലുമെല്ലാം ആൺകുട്ടിയായി പ്രത്യക്ഷപെട്ടു കയ്യടി നേടിയ അഹ്സാസ് ചന്ന എന്ന നടിയെ കുറിച്ചാണ്. പോഗോ ടിവിയിൽ പലതവണ സംപ്രേഷണം ചെയ്ത ഒരു ചിത്രമായ മൈ ഫ്രണ്ട് ഗണേശയിലെ ആശു എന്ന ആൺകുട്ടിയുടെ കഥാപാത്രമായി ഏറെ കയ്യടി നേടിയെടുത്ത ഈ നടി, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആയും അഭിനയിച്ചിട്ടുണ്ട്. മൈ ഫ്രണ്ട് ഗണേശയിലെ ആ കൊച്ചു മിടുക്കൻ ആരെന്നു അന്വേഷിച്ചു പോയവരൊക്കെ അതൊരു പെൺകുട്ടിയാണ് എന്നറിഞ്ഞു ഞെട്ടി. ഏതായാലും ആ പഴയ കുട്ടി ഇപ്പോൾ വളർന്നു സുന്ദരിയായ ഒരു യുവതിയായി മാറി കഴിഞ്ഞു. ഇപ്പോൾ ഇരുപത്തിയൊന്ന് വയസ്സുള്ള അഹ്സാസ് ചന്ന വാസ്തുശാസ്ത്ര, കഭി അൽവിദാ നാ കെഹന, മൈ ഫ്രണ്ട് ഗണേശ എന്നീ സിനിമകളെല്ലാം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
വാസ്തുശാസ്ത്ര എന്ന ചിത്രത്തിൽ സുസ്മിതാസെൻ അവതരിപ്പിച്ച കഥാപാത്രത്തിൻറെ മകനായിട്ടാണ് അഭിനയിച്ചതെങ്കിൽ ഷാറൂഖാൻ, പ്രീതി സിന്റ, റാണി മുഖർജി, അഭിഷേക് ബച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കഭി അൽവിദ നാ കെഹ്ന എന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ച നായക കഥാപാതത്തിന്റെ മകനായാണ് അഹ്സാസ് ചന്ന പ്രത്യക്ഷപ്പെട്ടത്. ബാലതാരമായി അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ ആൺകുട്ടി ആയിത്തന്നെ അഭിനയിച്ച ഈ നടി, പരസ്യചിത്രങ്ങളിലും ആൺകുട്ടിയായി തന്നെ വേഷമിട്ടു. ഇപ്പോൾ മോഡലിംഗ് രംഗത്ത് ഏറെ സജീവമായ ഈ നടി വെബ് സീരിസ് ഉൾപ്പെടെ പല ബോളിവുഡ് പ്രൊജെക്ടുകളിലും അഭിനയിക്കുകയാണ്. ഏതായാലും ഇപ്പോൾ പെൺകുട്ടിയായി തന്നെയാണ് അഹ്സാസ് ചന്ന അഭിനയിക്കുന്നത്. ഗേൾസ് ഹോസ്റ്റൽ, കോട്ട ഫാക്ടറി, ഹോട്ടൽ ഡെയ്സ് എന്നീ വെബ് സീരീസുകളിൽ അഭിനയിച്ച ഈ താരം 2017 വർഷത്തിൽ പുറത്തിറങ്ങിയ രുഖ് എന്ന ചിത്രത്തിലാണ് അവസാനമായി ബോളിവുഡിൽ പ്രത്യക്ഷപ്പെട്ടത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.