[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സെറ്റിൽ മുഴങ്ങുന്ന മോനെ ദിനേശാ വിളികൾ; ബറോസ് സെറ്റിൽ നിന്നുള്ള കഥകൾ പങ്കു വെച്ച് അണിയറ പ്രവർത്തകൻ..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. അദ്ദേഹം തന്നെ നായക വേഷവും ചെയ്യുന്ന ഈ ചിത്രം രചിച്ചത് പ്രശസ്ത സംവിധായകനായ ജിജോ നവോദയ ആണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഒരു ത്രീഡി ഫാന്റസി ചിത്രമായാണ് ഒരുക്കുന്നത്. പ്രശസ്ത ക്യാമറാമാൻ സന്തോഷ് ശിവൻ ആണ് ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയി ജോലി ചെയ്യുന്ന അനീഷ് ഉപാസനയുടെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മോഹൻലാൽ എന്ന സംവിധായകൻ ജോലി ചെയുന്ന രീതിയും, സെറ്റിൽ നടക്കുന്ന സംഭവങ്ങളും അതുപോലെ മോഹൻലാലും- സന്തോഷ് ശിവനും തമ്മിലുള്ള രസതന്ത്രവുമാണ് അനീപ് ഉപാസന കുറിക്കുന്നത്.

അനീഷ് കുറിച്ച വാക്കുകൾ ഇങ്ങനെ, സത്യം പറയണം ലാൽ സാർ. സാർ ആരാണ് ? സാറിനെവിടുന്നാണ് ഇത്രയും എനർജി? സാറിനെവിടുന്നാണ് ഇത്രയും ക്ഷമ ? സാറിന് ഉറക്കമൊന്നും ഇല്ലേ ? എത്ര ലേറ്റ് ആയിട്ട് ഷൂട്ടിംഗ് കഴിഞ്ഞാലും സാറെങ്ങനെയാണ് കൃത്യം 7.30 ന് തന്നെ ലൊക്കേഷനിൽ എത്തുന്നത് ? എന്റെ 1000 Wt പവറുള്ള ചോദ്യങ്ങളാണ്. പക്ഷേ ലാൽ സാർ മുന്നിൽ വന്നാൽ ഈ ചോദ്യങ്ങളെല്ലാം എന്റെ വായിൽക്കൂടി ആവിയായിപ്പോകും എന്നുള്ളതാണ് മറ്റൊരു സത്യം. ഒരു ഗ്യാപ് കിട്ടിയാൽ വിളക്ക്‌പണയം വെച്ചപോലെയിരിക്കുന്ന എന്നെപോലുള്ളവർക്ക് ലാൽ സാർ ഒരു എനെർജറ്റിക് ഐറ്റം തന്നെയാണ്. മോനേ. ജിബ്‌ ന്റെ മൂവ്‌മെന്റ് പൂ പൊലെ വേണേ. ഒട്ടും ഷേക്ക് പാടില്ല. ഹോ. ആ ശബ്ദം മൈക്കിലൂടെ കേൾക്കാൻ തന്നെ എന്തൊരു രസാ. ജിബ്‌ ഓപ്പറേറ്ററിന്റെ പേര് ദിനേശൻ എന്ന് കൂടിയായപ്പോൾ സംഗതി ജോറായി. സെറ്റിലിപ്പോ മോനേ ദിനേശാ എന്ന വിളികളും ഇടയ്ക്കിടെ കേൾക്കാം. കട്ട് പറഞ്ഞയുടൻ ലാൽ സാർ. അണ്ണാ ഓക്കേ ആണോ ? ഓക്കേ ആണ് അണ്ണാ. (സന്തോഷ് ശിവൻ). ഇവർ രണ്ട് പേരും തമ്മിലുള്ള ഒരു കെമിസ്ട്രി കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ് കേട്ടോ. ഇവർ ഒരുമിച്ച സിനിമകളെല്ലാം ഒന്നിനൊന്ന് മെച്ചമാണല്ലോ ( ഇരുവർ, കാലാപാനി,യോദ്ധ etc).

ബാറോസ് എന്ന ടൈറ്റിൽ ക്യാരക്ടർ ചെയ്യുന്നത് ലാൽസാറാണ്‌. ആ ക്യാരക്ടറിന്റെ കോസ്റ്റ്യൂമിന് തന്നെ അത്യാവശ്യം ഭാരമുണ്ട്. അതും പേറിക്കൊണ്ടാണ് ഒരേ സമയം സംവിധായകനായും നടനായും ലാൽ സാർ മാറിക്കൊണ്ടേയിരിക്കുന്നത്. അപ്പോഴാണ് സ്റ്റിൽ മോഡിൽ നിന്ന് ക്യാമറ വീഡിയോ മോഡിലേക്ക് മാറ്റാൻ ഞാൻ മടി കാണിക്കുന്നത്. സത്യം പറഞ്ഞാൽ എന്നെ സൈക്കിൾ ചെയിൻ എടുത്ത് അടിക്കണം. ചില നേരത്ത് ലാൽ സാർ ഒറ്റയ്ക്ക് മാറിയിരുന്ന് ഷോട്ട് പ്ലാൻ ചെയ്യുന്നത് ഞാൻ പലതവണ ശ്രദ്ധിച്ചിട്ടുണ്ട്. കയ്യൊക്കെ വെച്ച് അന്തരീക്ഷത്തിൽ എന്തൊക്കെയോ ചെയ്യും. എന്നിട്ട് ഓടി വരും. അണ്ണാ. ഇതാണ് ഷോട്ട്. സിംഗിൾ ഷോട്ട് മൂവ്‌മെൻറ് ആക്ടിവിറ്റിയെല്ലാം വളരെ കൂളായിട്ടാണ് സന്തോഷ് സാറിന് ലാൽ സാർ പറഞ്ഞ് കൊടുക്കുന്നത്. Get ready ഷോട്ടിലേക്ക് പോകുന്നു. മിക്കവാറും ദിവസങ്ങളിലെല്ലാം ആന്റണിച്ചേട്ടൻ (ആന്റണി പെരുമ്പാവൂർ) കൂടെയുണ്ടാവാറുണ്ട്. അദ്ദേഹത്തിന്റെ നിർമ്മാണസംരംഭമായ ആശിർവാദ് സിനിമാസിന്റെ മുപ്പത്തിയൊന്നാമത്തെ ചിത്രമാണ് ബാറോസ്. ബറോസ് ലാൽ സാറിന്റെയും ആന്റണിച്ചേട്ടന്റെയും മാത്രം സ്വപ്നമല്ല. ലാൽ സാറിനെ നെഞ്ചോട് ചേർത്ത്‌വെച്ച എല്ലാവരുടെയും സ്വപ്നമാണ്.

webdesk

Recent Posts

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

1 day ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

1 day ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

3 days ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

3 days ago

പ്രിയദർശന്റെ നൂറാം ചിത്രം അടുത്ത വർഷം; നായകൻ മോഹൻലാൽ

മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…

3 days ago

നടൻ കലാഭവൻ നവാസ് അന്തരിച്ചു

നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…

3 days ago

This website uses cookies.