മലയാള സിനിമാ പ്രേക്ഷകർ ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ലുസിഫെർ. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം എന്നതും ലുസിഫെറിനെ ഏറെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ച ഘടകമാണ്. ഈ വരുന്ന മാര്ച്ച് 28 ന് ആണ് ലുസിഫെർ ലോകം മുഴുവൻ റീലീസ് ചെയ്യാൻ പോകുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ വന്ന നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നത് ലോകം മുഴുവൻ 1500 സ്ക്രീനുകളിൽ ആയി ലുസിഫെർ റീലീസ് ചെയ്യുമെന്നാണ്. അതോടൊപ്പം ഇന്നലെ ഫേസ്ബുക്ക് ലൈവിൽ മോഹൻലാൽ പറഞ്ഞ ഒരു കാര്യമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
ലുസിഫെർ ടൈറ്റിൽ ഫോണ്ടിൽ എൽ എന്ന അക്ഷരത്തിനു നീളം കൂടുതൽ എന്തു കൊണ്ടാണ് എന്ന് ഫേസ്ബുക്ക് ലൈവിൽ അവതാരകൻ ചോദിച്ചപ്പോൾ സ്റ്റീഫൻ നെടുമ്പള്ളിക്ക് ഒരെല്ലു കൂടുതൽ ആണെന്നായിരുന്നു മോഹൻലാൽ സരസമായി മറുപടി പറഞ്ഞത്. മോഹൻലാൽ തമാശക്ക് പറഞ്ഞത് ആണെന്നും അങ്ങനെ ഒരർഥത്തിൽ അല്ല ആ ഫോണ്ട് അങ്ങനെ വെച്ചത് എന്നും ലൈവിൽ ചേർന്ന പൃഥ്വിരാജ് പറയുന്നു. ഏതായാലും മോഹൻലാൽ തമാശക്ക് പറഞ്ഞ വാക്കുകൾ പോലും വലിയ പ്രേക്ഷക പ്രതീക്ഷ ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ന് ലുസിഫെറിന്റെ സെന്സറിങ് നടക്കുകയാണ്. മുരളി ഗോപി രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മഞ്ജു വാര്യർ, ടോവിനോ തോമസ്, വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ചിത്രത്തിലെ 26 താരങ്ങളുടെ പോസ്റ്ററുകൾ റീലീസ് ചെയ്തു കഴിഞ്ഞിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.