2020 ഇൽ റിലീസ് ചെയ്യുകയും സെൻസർ ചെയ്യുകയും ചെയ്ത മലയാള ചിത്രങ്ങൾക്കായുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നാളെ പ്രഖ്യാപിക്കും. നാളെ വൈകുന്നേരം മൂന്നു മണിക്കാണ് അവാർഡുകൾ പ്രഖ്യാപിക്കുക. പ്രശസ്ത തെന്നിന്ത്യൻ നടിയായ സുഹാസിനി മണിരത്‌നമാണ് ജൂറി അധ്യക്ഷ. ദേശീയ അവാർഡ് നേടിയ കന്നഡ സംവിധായകൻ പി ശേഷാദ്രി, പ്രശസ്ത മലയാള സംവിധായകൻ ഭദ്രൻ, ഛായാഗ്രാഹകൻ സി കെ മുരളിധരൻ, സംഗീത സംവിധായകൻ മോഹൻ സിതാര, സൗണ്ട് ഡിസൈനർ ഹരികുമാർ, നിരൂപകനും തിരക്കഥാ രചയിതാവുമായ എൻ ശശിധരൻ എന്നിവരും ജൂറിയിൽ ഉണ്ട്. പ്രാഥമിക ജൂറിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട എൺപതു ചിത്രങ്ങളിൽ നിന്നും ഏകദേശം മുപ്പുപതു ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നിൽ എത്തിയത് എന്നാണ് സൂചന. ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് എന്നിവര്‍ ആണ് മികച്ച നടനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. കടുത്ത മത്സരമാണ് ഈ വിഭാഗത്തിൽ നടക്കുന്നത് എന്നാണ് സൂചന.
അയ്യപ്പനും കോശിയും ആണ് ബിജു മേനോനെ പരിഗണിക്കുന്ന ചിത്രമെങ്കിൽ ട്രാൻസ്, മാലിക് എന്നിവയാണ് ഫഹദ് ഫാസിൽ ചിത്രങ്ങൾ. വേലു കാക്ക ഒപ്പു കാക്ക എന്ന ചിത്രത്തിലൂടെ ഇന്ദ്രൻസ്, വെള്ളം എന്ന ചിത്രത്തിലൂടെ ജയസൂര്യ, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ഫോറൻസിക് എന്നീ ചിത്രങ്ങളിലൂടെ ടോവിനോ തോമസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലൂടെ സുരാജ് എന്നിവർ കടുത്ത പോരാട്ടമാണ് മികച്ച നടനുള്ള പുരസ്‌കാരത്തിനായി നടത്തുന്നത്. കപ്പേള, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, വർത്തമാനം, വുൾഫ്, വെള്ളം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് യഥാക്രമം അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ എന്നിവരെ മികച്ച നടിക്കുള്ള പുരസ്‍കാരത്തിനു പരിഗണിക്കുമ്പോൾ, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രകടനത്തിന് ശോഭനയും മത്സര രംഗത്തുണ്ട്.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.