മലയാളികളുടെ പ്രിയ താരം ബിജു മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ഈ വരുന്ന ഓണത്തിന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്ന ഈ ചിത്രം ജി.ആർ. ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പുസ്തകത്തെ അധികരിച്ചു കൊണ്ട് രാജേഷ് പിന്നാടനാണ് രചിച്ചത്. നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രം ഇവിടെ വിതരണം ചെയ്യാൻ പോകുന്നതും ന്യൂ സൂര്യ ഫിലിംസാണ്. ഇപ്പോഴിതാ ഇതിന്റെ ഗൾഫിലെ വിതരണാവകാശം നേടിയത് ആരാണെന്ന വാർത്തയും പുറത്തു വന്നു കഴിഞ്ഞു. സ്റ്റാർസ് ഹോളിഡേ ഫിലിംസാണ് ഈ ചിത്രം ഗൾഫ് രാജ്യങ്ങളിൽ വിതരണം ചെയ്യാൻ പോകുന്നത്.
ജാക്ക് ആൻഡ് ജിൽ, ജോ ആൻഡ് ജോ, പത്താം വളവ്, ഉടൽ, പ്രിയൻ ഓട്ടത്തിലാണ്, പന്ത്രണ്ട്, പദ്മ, എന്നിവയൊക്കെ ഗൾഫിൽ റിലീസ് ചെയ്ത ഇവർ തന്നെയാണ് ലാൽ ജോസിന്റെ സോളമന്റെ തേനീച്ചകൾ, ബേസിൽ ജോസഫ് നായകനായ പാൽതു ജാൻവർ എന്നിവയും ഗൾഫിലെത്തിക്കുന്നത്. ഒട്ടേറെ വമ്പൻ മലയാള ചിത്രങ്ങൾ ഇന്ത്യക്ക് പുറത്ത് റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് സ്റ്റാർസ് ഹോളിഡേ ഫിലിംസ്. അമ്മിണി എന്ന് വിളിപ്പേരുള്ള അമ്മിണിപ്പിള്ളയെന്ന കഥാപാത്രമായി ബിജു മേനോനെത്തുന്ന ഒരു തെക്കൻ തല്ല് കേസിൽ റോഷൻ മാത്യു, നിമിഷ സജയൻ, പത്മപ്രിയ, അഖിൽ കവലയൂർ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.