യുവ താരം ഷെയിൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബെർമുഡ. പ്രശസ്ത സംവിധായകൻ ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ഈ ചിത്രം ഓഗസ്റ്റ് പത്തൊൻപതിനാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഗൾഫ് റിലീസ് ഏറ്റെടുത്തിരിക്കുന്നത് പ്രശസ്ത ഓവർസീസ് ഡിസ്ട്രിബൂഷൻ കമ്പനിയായ സ്റ്റാർസ് ഹോളീഡേ ഫിലിംസാണ്. ഒട്ടേറെ മലയാള ചിത്രങ്ങൾ ഗൾഫിൽ റിലീസ് ചെയ്തിട്ടുള്ള സ്റ്റാർസ് ഹോളീഡേ ഫിലിംസാണ് ഓഗസ്റ്റ് പതിനെട്ടിന് റിലീസ് ചെയ്യാൻ പോകുന്ന ലാൽ ജോസ് ചിത്രം സോളമന്റെ തേനീച്ചകളും ഗൾഫിലെത്തിക്കുന്നത്. വലിയ മലയാള ചിത്രങ്ങൾ ഗൾഫ് മാർക്കറ്റിൽ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് സ്റ്റാർസ് ഹോളീഡേ ഫിലിംസ്. ഷെയിൻ നിഗമിന് ഒപ്പം വിനയ് ഫോർട്ടും പ്രധാന വേഷം ചെയ്യുന്ന ബർമുഡക്കു വേണ്ടി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഒരു ഗാനമാലപിച്ചിരുന്നു.
കുറച്ചു നാൾ മുൻപേ റിലീസ് ചെയ്ത ആ ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിനായക് ശശികുമാർ വരികളെഴുതിയ ഈ ഗാനത്തിന് ഈണം പകർന്നത് പ്രശസ്ത സംഗീത സംവിധായകനായ രമേശ് നാരായണനാണ്. കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചത് നവാഗതനായ കൃഷ്‍ണദാസ് പങ്കിയാണ്. ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെ ഷെയിൻ നിഗം അവതരിപ്പിക്കുമ്പോൾ, സബ് ഇൻസ്‍പെക്ടര്‍ ജോഷ്വ ആയി വിനയ് ഫോർട്ട് എത്തുന്നു. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്‍ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും വേഷമിട്ട ഈ ചിത്രം ഒരു കോമഡി ഡ്രാമയായാണ് ഒരുക്കിയത്. 24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സി കെ, ബിജു സി കെ, ബാദുഷ എന്‍ എം എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഷെല്ലി കാലിസ്റ്റ്, എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദ് എന്നിവരാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.