സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ ആദ്യ വനിതാ സംവിധായിക ആയ വിധു വിന്‍സെന്‍റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. മാൻ ഹോൾ എന്ന ചിത്രമാണ് വിധു വിന്സെന്റിനെ അവാർഡിന് അർഹയാക്കിയത്. പ്രശസ്ത നടിമാരും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുമുള്ള നിമിഷ സജയനും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സ്റ്റാൻഡ് അപ്പ് കോമഡി ചെയ്യുന്ന ഒരു യുവതിയുടെയും അവരുടെ സൗഹൃദ സംഘത്തിന്റെയും ജീവിതത്തിലൂടെ കഥ പറയുന്ന ഒരു ചിത്രമാണ്.
ഈ ചിത്രത്തില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി എത്തുന്നത് ഈ കഴിഞ്ഞ തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിമിഷ സജയനാണ്. മലയാളത്തിൽ ആദ്യമായാണ് സ്റ്റാൻഡ് അപ്പ് കോമഡിയുടെ പശ്ചാത്തലത്തിൽ ഒരു സിനിമ എത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. അധികം വൈകാതെ തന്നെ ഈ സിനിമ റിലീസ് ചെയ്യും എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. സംസ്ഥാന അവാർഡ് ജേതാക്കളുടെ ഒരു സംഗമം എന്ന നിലയിൽ ഈ ചിത്രം വലിയ പ്രേക്ഷക പ്രതീക്ഷയാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ ഗംഭീരമായ ട്രെയ്‌ലറും പ്രേക്ഷകരിൽ ആകാംഷ നിറച്ചിട്ടുണ്ട്.
സംവിധായകനും രചയിതാവും നിർമ്മാതാവുമായ ബി.ഉണ്ണികൃഷ്ണനൊപ്പം പ്രശസ്ത നിർമ്മാതാവായ ആന്റോ ജോസഫും ചേർന്നാണ് സ്റ്റാൻഡ് അപ് എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുകളിൽ പറഞ്ഞവരെ കൂടാതെ സീമ, സജിതാ മഠത്തിൽ, അർജുൻ അശോകൻ, വെങ്കിടേഷ്, രാജേഷ് ശർമ്മ, സുനിൽ സുഗത എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉമേഷ് ഓമനക്കുട്ടൻ ആണ്. ടോബിൻ തോമസ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് വർക്കിയും എഡിറ്റിംഗ് നിർവഹിച്ചത് ക്രിസ്റ്റി സെബാസ്ത്യനും ആണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.