ഇന്ത്യൻ സിനിമയിലെ ആയിരം കോടി ക്ലബിൽ എത്തിയ നാല് ചിത്രങ്ങളിൽ ഒന്നാണ് എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ. ഈ വർഷം മാർച്ചിൽ റിലീസ് ചെയ്ത ആർ ആർ ആർ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം, തമിഴ് ഭാഷകളിൽ ആയാണ് പുറത്ത് വന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ആർ ആർ ആറിന് ഒരു രണ്ടാം ഭാഗം ഒരുക്കാനുള്ള സാധ്യതകളെ കുറിച്ച് ആലോചിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എസ് എസ് രാജമൗലി. അതിന്റെ പ്രാരംഭ ചർച്ചകൾ ആരംഭിച്ചുവെന്നും, തന്റെ അച്ഛനും ആർ ആർ ആറിന്റെ കഥ രചിച്ചയാളുമായ വിജയേന്ദ്ര പ്രസാദ് തന്നെയാണ് ഇപ്പോഴീ രണ്ടാം ഭാഗത്തിന്റെ ആശയം പങ്കു വെച്ചിരിക്കുന്നതെന്നും എസ് എസ് രാജമൗലി പറഞ്ഞു. മഹേഷ് ബാബു നായകനായി എത്തുന്ന തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോൾ രാജമൗലി. ഒരു ഗ്ലോബൽ ആക്ഷൻ അഡ്വെഞ്ചർ ചിത്രമായാണ് രാജമൗലി- മഹേഷ് ബാബു ചിത്രം പ്ലാൻ ചെയുന്നത്. അത് രചിക്കുന്നതും വിജയേന്ദ്ര പ്രസാദ് തന്നെയാണ്.
റാം ചരൺ, ജൂനിയർ എൻ ടി ആർ, ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ആലിയ ഭട്ട് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ആർ ആർ ആർ നിർമ്മിച്ചത് ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ്. ബാഹുബലി സീരിസ് രചിച്ച കെ വി വിജയേന്ദ്ര പ്രസാദ് ഈ ചിത്രത്തിന് വേണ്ടി കഥ രചിച്ചപ്പോൾ ഇതിനു തിരക്കഥ രചിച്ചത് സംവിധായകൻ എസ് എസ് രാജമൗലി തന്നെയായിരുന്നു. ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സെന്തിൽ കുമാറും എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദുമാണ്. കീരവാണിയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.