[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൃഥ്വിരാജ്- ആസിഫ് അലി ഷാജി കൈലാസ് ചിത്രം കാപ്പ റിലീസ് അപ്‌ഡേറ്റ് പുറത്ത്

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, യുവ താരം ആസിഫ് അലി എന്നിവർ വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രമാണ് കാപ്പ. സിംഹാസനം, കടുവ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാജി കൈലാസ്- പൃഥ്വിരാജ് ടീം ഒന്നിക്കുന്നു എന്നതും ഇതിന്റെ ഹൈലൈറ്റാണ്. ഒരു മാസ്സ് ചിത്രമായി ഒരുക്കുന്ന കാപ്പയുടെ ടീസർ, മേക്കിങ് വീഡിയോ, പോസ്റ്ററുകൾ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ക്രിസ്മസ് റിലീസായി ഈ വരുന്ന ഡിസംബർ 22 നാണ് കാപ്പ പ്രേക്ഷകരുടെ മുന്നിലെത്തുക. സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ചേർന്ന് ഈ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കും. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്യുന്നത് അപർണ ബാലമുരളി, അന്ന ബെൻ എന്നിവരാണ്.

തന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തി ജി ആർ ഇന്ദുഗോപനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും അഭിനയിക്കുന്നുണ്ട്. ജോമോൻ ടി ജോൺ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദാണ്. ഏതായാലും സൂപ്പർ ഹിറ്റായ കടുവക്കു ശേഷം അതേ വർഷം തന്നെ പൃഥ്വിരാജ്- ഷാജി കൈലാസ് എം ഒരിക്കൽ കൂടി വരുമ്പോഴുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെയാണ്.

webdesk

Recent Posts

ഇന്ത്യയുടെ എഡിസണായി ആർ. മാധവൻ; ‘ജി.ഡി.എൻ’ ഓഗസ്റ്റ് 7ന് തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബയോപിക് ചിത്രം 'ജി.ഡി.എൻ' ഓഗസ്റ്റ് 7ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. റിലീസ് തീയതി…

8 hours ago

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന റൊമാന്റിക് ഡ്രാമ ചിത്രം ‘വിവാഹ്’ന്റെ ആദ്യ ഗാനം പുറത്തിറങ്ങി

ബ്ലെസ്സൺ എൽസ സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലെ''കൊതിയാലേറെ മതിയാകാതെ പൊതിരെ അനുരാഗം'' എന്ന് തുടങ്ങുന്ന ഗാനം റിലീസ് ആയി.…

2 weeks ago

ആക്ഷൻ കോമഡിയുമായി അഭിമന്യു തിലകനും ബിബിൻ ജോർജും; ‘പൊടിപൂര’ത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

അഭിമന്യു ഷമ്മി തിലകൻ, ബിബിൻ ജോർജ്, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന…

2 weeks ago

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന റൊമാന്റിക് ഡ്രാമ ചിത്രം ‘വിവാഹ്’ ടീസർ പുറത്തിറങ്ങി

https://youtu.be/c-FXL7zdI9U ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന റൊമാന്റിക് ഡ്രാമ ചിത്രം 'വിവാഹ്'-ന്റെ ടീസർ പുറത്തിറങ്ങി. ബ്ലെസ്സൺ എൽസ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ…

2 weeks ago

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘വിവാഹ്’; സെക്കൻഡ് ലുക്ക് പോസ്റ്റർ

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന റൊമാന്റിക് ഡ്രാമ ചിത്രം 'വിവാഹ്'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബ്ലെസ്സൺ എൽസ സംവിധാനം ചെയ്യുന്ന…

3 weeks ago

ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ജൂലൈ 24ന് തിയേറ്ററുകളിൽ

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ ചിത്രം 'ഓട്ടം തുള്ളൽ' ജൂലൈ 24ന് തിയേറ്ററുകളിലെത്തും. 'ഒരു തനി നാടൻ തുള്ളൽ'…

3 weeks ago

This website uses cookies.