പുറത്തു വരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ, തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനായി എത്തുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രം പ്ലാൻ ചെയ്യുകയാണ് മാസ്റ്റർ ഡയറക്ടർ എസ് എസ് രാജമൗലി. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിനായി അല്ലു അര്‍ജുനുമായി രാജമൗലി സംസാരിച്ചുവെന്ന് പിങ്ക് വില്ല ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജമൗലിയോടൊപ്പം അച്ഛന്‍ കെ.വി. വിജയേന്ദ്രയും ഈ ചിത്രത്തിന്റെ പണിപ്പുരയിൽ ആണെന്നും ഇരുവരും ചേർന്നാണ് അല്ലു അർജുനെ കണ്ടു ഈ പ്രോജെക്ടിനെ കുറിച്ചുള്ള പ്രാരംഭ ചർച്ചകൾ നടത്തിയത് എന്നും വാർത്തകൾ വരുന്നുണ്ട്. ഇരുവരും അല്ലു അര്‍ജുനുമായി രണ്ടുമൂന്ന് തവണ ചർച്ച നടത്തിയെന്നാണ് സൂചന. ഇത് സംഭവിച്ചാൽ അല്ലു അർജുൻ- രാജമൗലി ടീമിൽ നിന്നും വരുന്ന ആദ്യത്തെ ചിത്രമായിരിക്കും അത്. ആലിയ ഭട്ട് ആയിരിക്കും ഇതിലെ നായിക വേഷം ചെയ്യുക എന്നും, ആഫ്രിക്കൻ വനാന്തരങ്ങളിൽ നടക്കുന്ന ഒരു കഥയാണ് രാജമൗലി പ്ലാൻ ചെയ്യുന്നതെന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ പറയുന്നു.
രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് മഹേഷ് ബാബു ആണ്. ഇപ്പോൾ ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 25 നാണ് ഈ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. 1920കള്‍ പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. കോമരം ഭീം ആയി ജൂനിയർ എൻ ടി ആർ അഭിനയിച്ചപ്പോൾ അല്ലൂരി സീതാരാമ രാജു ആയാണ് റാം ചരൺ വേഷമിട്ടത്. ഇത് കൂടാതെ വമ്പൻ ഹിറ്റായ തന്റെ ബാഹുബലി സീരീസിലെ മൂന്നാമത്തെ ചിത്രമൊരുക്കാനും ആലോചനയുണ്ടെന്നു രാജമൗലി സൂചിപ്പിച്ചിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.