[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തണ്ണീർമത്തൻ ദിനങ്ങളിൽ നിന്നും പത്രോസിന്റെ പടപ്പുകളിലേക്ക്; എഴുത്തുകാരനിൽ നിന്നും നായകനിലേക്ക് ഡിനോയ്‌ പൗലോസ്..!

2019 ഇൽ മലയാളത്തിൽ റിലീസ് ചെയ്തു ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ മറക്കാനിടയില്ല. അതിൽ നായകന്റെ, ജോലിയും കൂലിയും ഇല്ലാത്ത നിരാശ കാമുകനായ ചേട്ടന്റെ കഥാപാത്രം ചെയ്ത പുതുമുഖം മികച്ച അഭിനയമായിരുന്നു കാഴ്ച വെച്ചത്. പിന്നീടാണ് അയാൾ ഈ ചിത്രത്തിന്റെ തിരക്കഥാകൃത് കൂടിയാണ് എന്നുള്ള കാര്യം പ്രേക്ഷകർ അറിയുന്നത്. ഡിനോയ് പൗലോസ് എന്ന തിരക്കഥാകൃതിനെയും നടനെയും മലയാള സിനിമാപ്രേക്ഷകർ അതിലൂടെ നെഞ്ചിലേറ്റി. ഇപ്പോഴിതാ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം പത്രോസിന്റെ പടപ്പുകൾ എന്ന പുതിയ ചിത്രത്തിലൂടെ നായകനായും രചയിതാവായും ഡിനോയ് പൗലോസ് നമ്മുക്ക് മുന്നിലെത്തുകയാണ്. 2012ൽ ഉദയചന്ദ്രൻ സംവിധാനം ചെയ്ത ബ്ളാക്ക്‌ ടിക്കറ്റ് എന്ന പരീക്ഷണ ചിത്രത്തിൽ സഹസംവിധായകനായിട്ടാണ് ഡിനോയ്‌ പൗലോസ് സിനിമ ജീവിതം ആരംഭിച്ചത്. അതേ ചിത്രത്തിൽ തന്നെ അഭിനേതാവായും ഡിനോയ് അരങ്ങേറ്റം കുറിച്ചു. മാർച്ച് പതിനെട്ടിന് ആണ് പത്രോസിന്റെ പടപ്പുകൾ റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ, ജേക്സ് ബിജോയ് സംഗീതമൊരുക്കി ജാസി ഗിഫ്റ്റ് ആലപിച്ച ഇതിലെ ഫുൾ ഓൺ ആണേ എന്ന ഗാനം എന്നിവ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്.

ഈ ചിത്രം കാത്തിരിക്കുന്ന പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നും ഡിനോയ് എന്ന രചയിതാവിനും നടനുമുള്ള ജനപ്രീതിയും ഇയാളിൽ ഉള്ള പ്രതീക്ഷകളും നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും. പത്രോസിന്റെ പടപ്പുകൾ ചിത്രീകരിച്ചിരിക്കുന്ന കൊച്ചിയിലെ വൈപ്പിൻ പശ്ചാത്തലം തന്നെയാണ് യഥാർത്ഥത്തിൽ ഡിനോയിയുടെ സ്വന്തം നാടും. തണ്ണീർ മത്തൻ ദിനങ്ങളിൽ മാത്യു തോമസ് അവതരിപ്പിച്ച ‘ജെയ്സൻ’ എന്ന കേന്ദ്രകഥാപാത്രത്തിന്റെ മൂത്ത സഹോദരനായ ‘ജോയ്‌സൻ’ എന്ന കഥാപാത്രമായാണ് ഡിനോയ് അഭിനയിച്ചത്. ആ കഥാപാത്രത്തിന്റെ ഡയലോഗുകൾ വരെ ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നു എന്നത് അവരുടെ കമന്റുകൾ കാണിച്ചു തരുന്നു. ബ്ളാക്ക്‌ ടിക്കറ്റ് മുതൽ തണ്ണീർമത്തൻ വരെയുള്ള കാലയളവിൽ ഈ.മ.യൗ, പോരാട്ടം, സുവർണപുരുഷൻ, ജൂൺ തുടങ്ങിയ ചിത്രങ്ങളിലും ഡിനോയ്‌ അഭിനയിച്ചിട്ടുണ്ട്. പത്രോസിന്റെ പടപ്പുകൾക്ക്‌ പുറമെ, കിരൺ ആന്റണി സംവിധാനം നിർവഹിച്ച വിശുദ്ധ മെജോ എന്ന ചിത്രമാണ് നായകനായും തിരക്കഥാകൃത്തായും ഡിനോയ്‌ ഭാഗമായി ചിത്രീകരണം കഴിഞ്ഞ്, ഈ വർഷം തന്നെ റീലീസ് ചെയ്യാനായി കാത്തിരിക്കുന്ന ചിത്രം. ‘ഉപ്പും മുളകും’ എന്ന ജനപ്രിയ മെഗാ കോമഡി പരമ്പരയുടെ എഴുത്തുകാരനായ അഫ്‌സൽ അബ്ദുൽ ലത്തീഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്രോസിന്റെ പടപ്പുകൾ എന്ന പ്രത്യേകതയുമുണ്ട്. മരിക്കാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം വിതരണം ചെയ്യുന്നത് ഒ. പി. എം ഫിലിംസാണ്. ഡിനോയ്‌ പൗലോസിന് പുറമെ ഷറഫുദ്ധീൻ, നസ്‌ലിൻ, സുരേഷ് കൃഷ്ണ, നന്ദു, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളും ഇതിൽ അഭിനയിച്ചിരിക്കുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.