ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ അമരക്കാരനായ എസ് എസ് രാജമൗലി തന്റെ പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലോകം മുഴുവൻ ശ്രദ്ധ നേടിയ ബാഹുബലി സീരിസിനും ആർ ആർ ആറിനും ശേഷം താൻ ചെയ്യാൻ പോകുന്നത് സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായ ചിത്രമാണെന്ന് നേരത്തെ തന്നെ രാജമൗലി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രം എത്തരത്തിലുള്ളതാണെന്നു കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് രാജമൗലി. കഴിഞ്ഞ ദിവസം ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അതിഥിയായി പങ്കെടുക്കവെയാണ് തന്റെ മഹേഷ് ബാബു ചിത്രത്തെ കുറിച്ച് രാജമൗലി വെളിപ്പെടുത്തിയത്. ഇതൊരു ഗ്ലോബൽ അഡ്വെഞ്ചർ ആക്ഷൻ ചിത്രമായിരിക്കും എന്നാണ് രാജമൗലി പറയുന്നത്. ആഗോള തലത്തിൽ നടക്കുന്ന ഒരു കഥയാവും ഈ ചിത്രം പറയുക എന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. ഇപ്പോൾ രാജമൗലി തന്നെ അത് സ്ഥിതീകരിച്ചിരിക്കുകയാണ്.
ലോക പ്രശസ്തമായ ആമസോൺ കാടുകൾക്കുള്ളിൽ നടക്കുന്ന ഒരു അഡ്വെഞ്ചർ ആക്ഷൻ ചിത്രമായാവും ഈ മഹേഷ് ബാബു ചിത്രം ഒരുങ്ങുക എന്ന് ആർ ആർ ആർ കഴിഞ്ഞ സമയത്ത് തന്നെ തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബാഹുബലി സീരിസ്, ആർ ആർ ആർ എന്നിവ പോലെ തന്നെ രാജമൗലിയും അച്ഛൻ വിജയേന്ദ്ര പ്രസാദും ചേർന്നാകും ഈ ചിത്രവും രചിക്കുക എന്നാണ് സൂചന. ഇപ്പോൾ തന്റെ ഇരുപത്തിയെട്ടാം ചിത്രം ചെയ്യുന്ന മഹേഷ് ബാബു തന്റെ ഇരുപത്തിയൊമ്പതാം ചിത്രമായാവും എസ് എസ് രാജമൗലി ചിത്രം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും ഇപ്പോൾ ജപ്പാനിൽ ആർ ആർ ആർ പ്രൊമോഷന് വേണ്ടി പോകാനുള്ള തയ്യാറെടുപ്പിലാണ് രാജമൗലി. അതിനു ശേഷമായിരിക്കും അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ പ്രാരംഭ ജോലികളിലേക്ക് കടക്കുക.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
This website uses cookies.