[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചോക്ലേറ്റ് ലുക്കിൽ ലെജൻഡ് ശരവണൻ; ആക്ഷൻ റൊമാന്റിക് ത്രില്ലറിന്റെ പ്രഖ്യാപനം ഉടൻ

ദി ലെജൻഡ് എന്ന സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രത്തിലൂടെ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച പ്രശസ്ത വ്യവസായി ലെജൻഡ് ശരവണൻ വീണ്ടും നായകനായി എത്തുകയാണ്. ഇത്തവണ സ്റ്റൈലിഷ് നായകനായി ചോക്ലേറ്റ് ലുക്കിലാണ് ലെജൻഡ് ശരവണൻ എത്തുന്നത് എന്ന് അദ്ദേഹത്തിന്റെ പുത്തൻ ചിത്രം പങ്ക് വെച്ച് കൊണ്ട് പ്രശസ്ത തെന്നിന്ത്യൻ ട്രേഡ് അനലിസ്റ്റായ രമേശ് ബാല കുറിച്ചു. അദ്ദേഹം നായകനായി എത്തുന്ന പുതിയ ആക്ഷൻ റൊമാന്റിക് എന്റർടെയ്ൻമെന്റ് ചിത്രം ഉടനെ പ്രഖ്യാപിക്കുമെന്നും രമേശ് ബാല ട്വീറ്റ് ചെയ്തിട്ടുണ്ട്. ദി ലെജൻഡ് എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ സജീവമായി അഭിനയ രംഗത്ത് തുടരാനാണ് ലെജൻഡ് ശരവണൻ പ്ലാൻ ചെയ്തിരിക്കുന്നതെന്നാണ് സൂചന.

തമിഴിലെ പ്രശസ്ത സംവിധായകരായ ജെ ഡി ആൻഡ് ജെറി ടീം രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ശരവണൻ നായകനായ ദി ലെജൻഡ്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും അരുൾ ശരവണൻ എന്ന ലെജൻഡ് ശരവണൻ തന്നെയാണ്. ഉർവശി രൗറ്റെല നായികാ വേഷം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. ശരവണൻ, ഉർവശി എന്നിവർ കൂടാതെ ഗീതിക, സുമൻ, വംശി കൃഷ്ണ, നാസ്സർ, വിവേക്, റോബോ ശങ്കർ, യോഗി ബാബു, പ്രഭു തുടങ്ങിയവരും ഇതിൽ നിർണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. വേൽരാജ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നത് പ്രശസ്ത സംഗീത സംവിധായകനായ ഹാരിസ് ജയരാജാണ്. അത്പോലെ വമ്പൻ തമിഴ് ചിത്രങ്ങളുടെ എഡിറ്ററായ റൂബനാണ് ഈ ചിത്രം എഡിറ്റ് ചെയ്തത്.

webdesk

Recent Posts

മമ്മൂട്ടിയുടെ ‘കസബ’ വീണ്ടും തീയേറ്ററിലേക്ക്; റീ റിലീസ് ഒരൊറ്റ തിയേറ്ററിൽ മാത്രം

മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…

2 days ago

ബാച്ചിലർ പാർട്ടിയെ വീഴ്ത്താൻ മമ്മൂട്ടിയുടെ പദയാത്ര?

മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…

2 days ago

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ലെന്ന് താരത്തിന്റെ ടീം

ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…

2 days ago

സീനാക്കണ്ട.. സീനിലില്ല

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…

3 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

6 days ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 week ago

This website uses cookies.