ശ്രീനാഥ്. എൻ. ഉണ്ണികൃഷ്ണനെ അറിയാമോ എന്നു ചോദിച്ചാൽ ഒരു പക്ഷെ പലരും കൈ മലർത്തും. പക്ഷെ കഴിഞ്ഞ വർഷവും ഈ വർഷവും ആരാധകർ കൊണ്ടാടുന്ന പ്രമുഖ സിനിമകളുടെ എല്ലാം പുറകിൽ ഈ ചെറുപ്പക്കാരന്റെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ വർഷം ആരാധകർ ആവേശമാക്കിയ ചിത്രം ഗേറ്റ് ഫാദർ, സ്റ്റൈലൻ ലുക്കിൽ മമ്മുക്ക എത്തിയ സ്ട്രീറ്റ് ലൈറ്റ്‌സ് ഈ വർഷം പോസ്റ്ററുകളിലൂടെ തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കമ്മാര സംഭവം തുടങ്ങി ഒരുപിടി സിനിമകളുടെ കിടിലൻ സ്റ്റില്ലുകൾക്ക് പിന്നിൽ ഈ ചെറുപ്പക്കാരൻ ആണ്. തോക്കുമായി മഴയത്ത് നിൽക്കുന്ന മമ്മൂട്ടിയുടെ സ്റ്റൈലൻ ലുക്ക് സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ചിത്രത്തിന് വലിയ ഇമ്പാക്ട ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.
ഗോകുലം ഗോപാലൻ നിർമ്മിച്ചു രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കമ്മാര സംഭവത്തിന്റെ സ്റ്റൈലിഷ് സ്റ്റിൽസിന് പുറകിലും ശ്രീനാഥ് തന്നെ. ട്രയ്ലറുകൾ പുറത്തിറങ്ങതെ ഇരുന്നിട്ട് കൂടി ചിത്രത്തിന്റെ ആവേശം വാനോളം ഉയർത്തിയത് പുതുതായി ഇറങ്ങിയ പോസ്റ്ററുകൾ ആയിരുന്നു. തൊപ്പി ധരിച്ചു പട്ടാള വേഷത്തിൽ നിൽക്കുന്ന ദിലീപ് ചിത്രവും കറുപ്പ് വസ്‌ത്രമണിഞ്ഞു കൂളിംഗ് ഗ്ലാസ്സും നെറ്റിയിൽ ഒരു മുറിവുമായി എത്തിയ ദിലീപ് ചിത്രവുമെല്ലാം നവ മാധ്യമങ്ങളിൽ പ്രകമ്പനം സൃഷ്ടിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന രണ്ട് വലിയ ചിത്രങ്ങൾക്ക് പുറകിലും ശ്രീനാഥ് തന്നെയാണ്. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കുട്ടനാടൻ ബ്ലോഗ്, ഗ്രെയിറ്റ് ഫാദറിന് ശേഷം ഹനീഫ് അധെനി തിരക്കഥയൊരുക്കുന്ന ഷാജി പാടൂർ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികൾ എന്നിവയാണ് സ്റ്റില്ലുകൾക്ക് മലയാള സിനിമയിൽ ഉള്ള പ്രാധാന്യം കാട്ടി കൊടുത്ത ഈ യുവ കലാകാരന്റെ വരാൻ ഇരിക്കുന്ന ചിത്രങ്ങൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.