നിരവധി കാലം സത്യൻ അന്തിക്കാടിന്റെ സഹായി ആയിരുന്ന എം. മോഹൻ ശ്രീനിവാസൻ തിരക്കഥ രചിച്ചു അഭിനയിച്ച കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. ശ്രീനിവാസനോടൊപ്പം ഒരു സുപ്രധാന കഥാപാത്രം ആയി ചിത്രത്തിൽ മമ്മൂട്ടിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം എം. മോഹൻ പൃഥ്വിരാജിനെ നായകനാക്കി ചെയ്ത ചിത്രമായിരുന്നു മാണിക്യക്കല്ല്. രണ്ടാമത്തെ ചിത്രവും തീയറ്ററുകളിൽ വിജയമായി. സത്യൻ അന്തിക്കാടിന്റെ ഒപ്പം 14 ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്തത് കൊണ്ട് തന്നെ അന്തിക്കാടൻ ചിത്രങ്ങളിൽ കണ്ടിരുന്ന കുടുംബന്തരീക്ഷവും, ഗ്രാമീണ സൗന്ദര്യവുമെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങളിലും നമുക്ക് കാണാൻ കഴിഞ്ഞിരുന്നു.
പിന്നീട് 916, സുരേഷ് ഗോപിയെ നായകനാക്കി മൈ ഗോഡ് എന്നീ സിനിമകൾ സംവിധാനം ചെയ്ത എം. മോഹൻ തന്റെ പുതിയ ചിത്രമായ അരവിന്ദന്റെ അതിഥികളിലൂടെ ശ്രീനിവാസനുമായി വീണ്ടും ഒത്തുച്ചേരുകയാണ്. ചിത്രത്തിൽ നായക കഥാപാത്രമായ മാധവനായി ശ്രീനിവാസൻ എത്തുന്നു തുല്യപ്രാധാന്യത്തോടെ മകൻ വിനീത് ശ്രീനിവാസൻ അരവിന്ദൻ എന്ന കഥാപാത്രമായും എത്തുന്നു. നിഖില വിമൽ ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത് അജു വർഗീസ്, ശാന്തി കൃഷ്ണ, ഉർവശി തുടങ്ങിയവർ ചിത്രത്തിൽ അണി നിരക്കുന്നു. കഴിഞ്ഞ വർഷം തരംഗം സൃഷ്ടിച്ച ഷാൻ റഹ്മാൻ – വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ഗാനം ജിമിക്കി കമ്മലിനും, ഈ വർഷം പുറത്തിറങ്ങിയ ഒരു അഡാർ ലവ് ലെ ഗാനത്തിനും ശേഷം ഇരുവരും ഒന്നിക്കുന്ന അരവിന്ദന്റെ അതിഥികളിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രം ഏപ്രിലിൽ തീയറ്ററുകളിൽ എത്തുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
This website uses cookies.