യുവ താരം ശ്രീനാഥ് ഭാസിയെ നായകനാക്കി സംജിത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന നമുക്ക് കോടതിയില്‍ കാണാം എന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്താനൊരുങ്ങുകയാണ്. ഇപ്പോൾ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. കട്ട കലിപ്പ് ലുക്കിലുള്ള ശ്രീനാഥ് ഭാസിയെയാണ് ഈ പോസ്റ്ററുകളിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. ആഷിഖ് അലി അക്ബര്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഹസീബ് ഫിലിംസും എം ജി സി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് നിർവഹിക്കുന്നത്. ജോണ്‍ എബ്രഹാമിന്‍റെ നിര്‍മ്മാണത്തില്‍ എത്തിയ മൈക്ക് എന്ന ചിത്രത്തിന് ശേഷം ആഷിക് അലി അക്ബര്‍ ഒരുക്കിയ തിരക്കഥയാണ് നമ്മുക്ക് കോടതിയിൽ കാണാം എന്ന ചിത്രത്തിന്റേത്. മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്ക് കുഞ്ഞുണ്ടായതിന് ശേഷം അവരുടെ കുടുംബങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സണ്ണി വെയിനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ത്രയത്തിനു ശേഷം സംജിത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ലാലു അലക്സ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, ജാഫർ ഇടുക്കി, ധനേഷ് ആനന്ദ്, നിരഞ്ജ് രാജു, ഹരീഷ് കണാരൻ, അലൻസിയർ,ജയരാജ് വാര്യർ, സിജോയ് വർഗീസ്, നിതിൻ രഞ്ജി പണിക്കർ, അഭിരാം രാധാകൃഷ്ണൻ, സരയു മോഹൻ, കവിത നായർ, ആൽഫി പഞ്ഞിക്കാരൻ, രശ്മി ബോബൻ, സഫൽ അക്ബർ എന്നിവരും വേഷമിടുന്നു. പുതുമുഖം മൃണാളിനി ഗാന്ധി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മാത്യു പ്രസാദാണ്. രാഹുൽ സുബ്രമണ്യൻ സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് സാഗർ ദാസാണ്. ചട്ടമ്പി എന്ന ചിത്രമാണ് ശ്രീനാഥ് ഭാസി നായകനായി എത്തിയ ഏറ്റവും പുതിയ റിലീസ്. ഇത് കൂടാതെ ഇടി മഴ കാറ്റ്, അൺലോക്ക്, ദുനിയാവിന്റെ ഒരറ്റത്തു, ഖജുരാഹോ ഡ്രീംസ്, പടച്ചോനെ ഇങ്ങള് കാത്തോളീ എന്നീ ചിത്രങ്ങളും ഈ യുവനടൻ പ്രധാന വേഷം ചെയ്ത് ഒരുങ്ങുന്നവയാണ്. മമ്മൂട്ടി നായകനായ ഭീഷ്മപർവം എന്ന അമൽ നീരദ് ചിത്രത്തിലും ഈ വർഷം ശ്രീനാഥ് ഭാസി നിർണ്ണായക വേഷം ചെയ്തിരുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.