മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായ നൻപകൽ നേരത്ത് മയക്കം ഇപ്പോൾ കേരളത്തിലെ സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. ഇതിന്റെ തമിഴ് പതിപ്പിന്റെ റിലീസ് രണ്ട് ദിവസം മുൻപാണ് നടന്നത്. കഴിഞ്ഞ മാസം നടന്ന ഇത്തവണത്തെ ഐഎഫ്എഫ്കെയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ഈ ചിത്രത്തിന് അപ്പോൾ തന്നെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. തീയേറ്റർ റിലീസ് വന്നപ്പോൾ പ്രേക്ഷകരും ഇതിനെ പ്രശംസ കൊണ്ട് മൂടി. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി ആദ്യമായി ചെയ്ത ഈ ചിത്രം രചിച്ചത് എസ് ഹരീഷ് ആണ്. മമ്മൂട്ടിയുടെ അസാമാന്യമായ പ്രകടനവും ലിജോയുടെ മേക്കിങ് സ്റ്റൈലും തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് പ്രശസ്ത സംവിധായകനും രചയിതാവുമായ ശ്രീകുമാരൻ തമ്പിയാണ്. ഈ ചിത്രം കണ്ടതിന് ശേഷം അദ്ദേഹം കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരം, “നൻപകൽ നേരത്ത് മയക്കം കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ. അമ്പത്തേഴ് വര്‍ഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അദ്‌ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് നന്‍പകല്‍ നേരത്ത് മയക്കം”. മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായാണ് മമ്മൂട്ടി ഇതിൽ അഭിനയിച്ചത്. കഴിഞ്ഞ ദിവസം തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജും ഈ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.