റെക്കോർഡ് തുകക്ക് ജയം രവി- നയൻതാര ത്രില്ലർ; ഇരൈവനുമായി തരംഗം സൃഷ്ടിക്കാൻ ശ്രീ ഗോകുലം മൂവീസ്.
മലയാള സിനിമയിലെ ഏറ്റവും വലിയ നിർമ്മാണ- വിതരണ കമ്പനികളിലൊന്നായ ശ്രീ ഗോകുലം മൂവീസ് മലയാള സിനിമയിലെ ഒട്ടേറെ വമ്പൻ ചിത്രങ്ങളുടെ അമരത്തു നിലയുറപ്പിച്ചിട്ടുണ്ട്. സിനിമയോട് അതിയായ സ്നേഹം പുലർത്തുന്ന വ്യവസായ പ്രമുഖനായ ശ്രീ ഗോകുലം ഗോപാലനാണ് ശ്രീ ഗോകുലം മൂവീസിന് നേതൃത്വം നൽകുന്നത്. മലയാള സിനിമയുടെ മുഖം തന്നെ മാറ്റുന്ന ഒട്ടേറെ വമ്പൻ ചിത്രങ്ങൾ നിർമ്മിക്കുന്നതിനൊപ്പം തന്നെ, പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന വമ്പൻ അന്യ ഭാഷാ ചിത്രങ്ങളും ഗോകുലം മൂവീസ് കേരളത്തിലെത്തിക്കുകയാണ്. രജനികാന്ത് നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ജയിലർ, ഷാരൂഖ് ഖാൻ നായകനായ ജവാൻ എന്നിവ കേരളത്തിലെത്തിച്ച ഗോകുലം മൂവീസ് തന്നെയാണ് ദളപതി വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രമായ ലിയോയും കേരളത്തിലെത്തിക്കുക. ഇപ്പോഴിതാ, അതിന് മുൻപ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു തമിഴ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം കൂടി ഗോകുലം മൂവീസ് ഏറ്റെടുത്തിരിക്കുകയാണ്.
ജയം രവി- നയൻതാര ടീമിന്റെ ഇരൈവൻ എന്ന ചിത്രമാണ് റെക്കോർഡ് തുകക്ക് ഗോകുലം മൂവീസ് സ്വന്തമാക്കിയത്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രം സെപ്റ്റംബർ 28 നാണ് റിലീസ് ചെയ്യുന്നത്. പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിന് ശേഷം ജയം രവിയുമായി ഗോകുലം മൂവീസ് ഒന്നിക്കുന്ന ഈ ചിത്രം ഒരു ക്രൈം ത്രില്ലറാണ്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതമൊരുക്കിയത്. ഹരി പി വേദനത് കാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് മണികണ്ഠൻ ബാലാജിയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ഈ ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്ണർ ആയി എത്തുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.