കുമ്പളങ്ങി നൈറ്റ്സ് എന്ന തന്റെ പുതിയ ചിത്രം കൂടി സൂപ്പർ ഹിറ്റ് ആയതോടെ ശ്യാം പുഷ്ക്കരൻ എന്ന രചയിതാവ് ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലപിടിച്ച രചയിതാക്കളിൽ ഒരാളായി മാറി കഴിഞ്ഞു. പ്രേക്ഷകരുടെ മനസ്സുകളെ തൊടുന്ന വളരെ ജീവിത ഗന്ധിയായ ചിത്രങ്ങൾ ആണ് ശ്യാം പുഷ്കരന്റെ രചനയിൽ നമ്മുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ദിലീഷ് പോത്തൻ , ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം ചേർന്ന് നിർമ്മാതാവിന്റെ വേഷം കൂടി അണിഞ്ഞു ഈ രചയിതാവ്. ഇപ്പോഴിതാ അദ്ദേഹം മലയാള സിനിമകളെ കുറിച്ചും തന്റെ ഇഷ്ടങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ്. സ്ഫടികം എന്ന മോഹൻലാൽ- ഭദ്രൻ ചിത്രത്തെ ഒരു മാസ്റ്റർപീസ് എന്നാണ് ശ്യാം പുഷ്ക്കരൻ വിശേഷിപ്പിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ആരാധക വൃന്ദമുള്ള മാസ്സ് കഥാപാത്രം ആണ് മോഹൻലാൽ അവതരിപ്പിച്ച സ്ഫടികത്തിലെ ആട് തോമ.
അതുപോലെ മലയാള സിനിമ കണ്ട ഏറ്റവും മികച്ച രണ്ടു തിരക്കഥകൾ ആണ് സിദ്ദിഖ്- ലാൽ ടീം ഒരുക്കിയ ഗോഡ്ഫാദർ , ഇൻ ഹരിഹർ നഗർ എന്നിവ എന്നും ശ്യാം പുഷ്ക്കരൻ പറയുന്നു. മിഥുനം എന്ന സിനിമ ഉർവശിയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെ ഒരിക്കൽ കൂടി പറയാൻ സ്കോപ് ഉണ്ടെന്നു പറഞ്ഞ ശ്യാം പുഷ്ക്കരൻ സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് തനിക്കു അറിയില്ല എന്നും പറയുന്നു. ഒരു തവണ മാത്രം കാണാവുന്ന സിനിമ എന്ന് നരസിംഹത്തെ വിശേഷിപ്പിച്ച ശ്യാം പുഷ്ക്കരൻ വരവേൽപ്പ് എന്ന ചിത്രം തനിക്കു ഇഷ്ടമല്ല എന്നും പറയുന്നു. നായക കഥാപാത്രം അനുഭവിക്കുക കഷ്ടപ്പാടുകൾ ഏറെ വിഷമിപ്പിക്കുന്നത് കൊണ്ട് തന്നെ ആ ചിത്രം കാണാൻ തനിക്കു ഇഷ്ടമില്ലെന്നു ആണ് ശ്യാം വിശദീകരിക്കുന്നത്. ഏതായാലും അധികം വൈകാതെ തന്നെ ദിലീഷ് പോത്തനൊപ്പം ഒന്നിക്കുന്ന ഒരു ചിത്രം കൂടി ഉണ്ടാകുമെന്നും ശ്യാം പുഷ്ക്കരൻ പറയുന്നു. ഇവർ ഒന്നിച്ച മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകൾ ആയിരുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.