മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ മാസ്സ് കഥാപാത്രം ഏതു എന്ന ചോദ്യത്തിന് ഭൂരിപക്ഷം മലയാള സിനിമാ പ്രേമികളുടെയും നാവിൽ എപ്പോഴും വരുന്ന ഉത്തരം ഒന്ന് മാത്രം, ആട് തോമ. അതെ, 23 വർഷം മുൻപ് റിലീസ് ചെയ്ത സ്ഫടികം എന്ന മോഹൻലാൽ ചിത്രത്തിലെ എവർഗ്രീൻ മാസ്സ് നായക വേഷമായിരുന്നു ആട് തോമ എന്ന തോമസ് ചാക്കോ. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം ആ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയവും അതുപോലെ തന്നെ മലയാള സിനിമയിലെ ക്ലാസിക് എന്റെർറ്റൈനെറുകളുടെ പട്ടികയിൽ മുൻപന്തിയിൽ എത്തിയ ചിത്രവുമായി മാറി. മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി മാറിയ ആട് തോമ അദ്ദേഹത്തിന് ആ വർഷത്തെ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡും വാങ്ങി കൊടുത്തു. ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ആവണം ഒരു പക്കാ മാസ്സ് കഥാപാത്രത്തെ അവതരിപ്പിച്ചു വിസ്മയിപ്പിച്ചു കൊണ്ട് ഒരു നടൻ സംസ്ഥാന അവാർഡ് നേടുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരികയാണ്.
സ്ഫടികം 2 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ ഒരു യുവ സൂപ്പർ താരം ആയിരിക്കും നായകൻ ആയി എത്തുന്നത് എന്ന് ഈ ചിത്രം ഒരുക്കാൻ പോകുന്ന സംവിധായകൻ ബിജു കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ അറിയിച്ചു. യുവേഴ്സ് ലൗവിങ്‌ലി എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം ആയിരിക്കും സ്ഫടികം 2 . പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സ്ഫടികത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ചക കഥാപാത്രത്തിന്റെ മകൾ ആയാണ് സണ്ണി ലിയോൺ സ്ഫടികം രണ്ടാം ഭാഗത്തിൽ എത്തുന്നത്. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. വമ്പൻ ബഡ്ജറ്റിൽ വൻ താര നിരയുടെ അകമ്പടിയോടെ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ബിജു ജെ കട്ടക്കൽ പ്രൊഡക്ഷൻസ്, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ മൊമെന്റം പിക്ചർസ് എന്നിവരുമായി ചേർന്ന് ടിന്റു അന്ന കട്ടക്കൽ ആണ്. ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ സ്റ്റേജിൽ ആണ് ഈ ചിത്രം.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.