കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ചിത്രമാണ് എമ്പുരാൻ. നൂറു കോടി ക്ലബിൽ ഇടം പിടിച്ച തന്റെ ആദ്യ മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് പൃഥ്വിരാജ് സുകുമാരൻ എമ്പുരാൻ ഒരുക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് മുരളി ഗോപി രചിച്ച ഈ ചിത്രം പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ താരനിരയെ സംബന്ധിച്ച ചില വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സിനിമാ പ്രേമികൾക്കിടയിൽ ഏറെ ജനപ്രിയനായ സൗത്ത് കൊറിയൻ ആക്ഷൻ സ്റ്റാർ ഡോൺ ലീ എമ്പുരാനിൽ വേഷമിടുമെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. മൂന്ന് ഭാഗങ്ങളുള്ള ലൂസിഫർ സീരിസിനെ മൂന്നാം ഭാഗത്തേക്ക് ലീഡ് ചെയ്യുന്ന കഥാപാത്രങ്ങളിലൊന്നായിരിക്കും ഡോൺ ലീ എന്ന് വിളിക്കപ്പെടുന്ന മാ ഡോങ് സിയോക് ചെയ്യുക എന്നാണ് വാർത്തകൾ.
മലയാള സിനിമാ പ്രേമികൾക്കിടയിൽ ഡോൺ ലീ അറിയപ്പെടുന്നത് കൊറിയൻ ലാലേട്ടൻ എന്നാണ്. മോഹൻലാലിന്റെ രൂപ സാദൃശ്യമുള്ളത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. ഏതായാലും ഈ വാർത്ത സത്യം ആണെങ്കിൽ മോഹൻലാൽ- ഡോൺ ലീ ടീമിനെ ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ. പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സുരാജ് വെഞ്ഞാറമ്മൂട്, സായ് കുമാർ, ബൈജു, നൈല ഉഷ തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.