തെന്നിന്ത്യയിലെ പ്രധാന നടന്മാരിൽ ഒരാളാണ് മലയാളിയായ റഹ്മാൻ. എൺപതുകളിൽ മലയാളത്തിൽ നിറഞ്ഞു നിന്ന റഹ്മാൻ പിന്നീട് മറ്റു തെന്നിന്ത്യൻ ഭാഷകളിലും സജീവമായി മാറി. ഇപ്പോൾ മലയാളത്തിലും തമിഴിലുമെല്ലാം മികച്ച കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ഈ താരം. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ മകളുടെ വിവാഹ ചടങ്ങുകൾ നടന്നതു. അദ്ദേഹത്തിന്റെ മകൾ റുഷ്ദിയുടെ വിവാഹ ചടങ്ങുകൾ നടന്നത് ചെന്നൈയിൽ വെച്ചാണ്. കൊല്ലം സ്വദേശി അൽതാഫ് നവാബ് ആണ് വരൻ. ഏതായാലും ഈ വിവാഹ ചടങ്ങു തെന്നിന്ത്യയിലെ താരങ്ങളുടെ ഒരു സംഗമ വേദിയായി തീർന്നു എന്ന് തന്നെ പറയാം. ഇപ്പോഴിതാ അവിടെ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. എൺപതുകളിലെ ആ പഴയ സൗഹൃദക്കൂട്ടത്തിന്റെ ഒത്തുകൂടലിന് ആണ് ഈ വിവാഹ ചടങ്ങു വേദിയായത്.
കംപ്ലീറ്റ് ആക്ടർ മോഹന്‍ലാൽ, പ്രഭു, രേവതി, ശോഭന, ലിസി, സുഹാസിനി, പാർവതി, മേനക, അംബിക, നദിയ മൊയ്തു തുടങ്ങി ഒട്ടേറെ താരങ്ങൾ ചടങ്ങിന് എത്തുകയും വധൂവരന്മാരെ അനുഗ്രഹിക്കുകയും ചെയ്തു. പ്രശസ്ത നടി ലിസി ലക്ഷ്മി ഈ സൗഹൃദക്കൂട്ടായ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ എല്ലാവർക്കുമായി പങ്കു വെക്കുകയും ചെയ്തു. സൂപ്പർ താരം മോഹൻലാൽ തന്റെ ഭാര്യ സുചിത്രക്കു ഒപ്പമാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇവരെ കൂടാതെ തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യ മന്ത്രി മാ.സുബ്രഹ്മണ്യം, സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഉൾപ്പടെ പ്രമുഖ വ്യക്‌തികൾ വിവാഹ ചടങ്ങിൽ പങ്കെടുത്തു. എ.ആർ. റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി മെഹറുന്നീസയാണ് നടൻ റഹ്മാന്റെ ഭാര്യ എന്ന ബന്ധവും അവർ തമ്മിൽ ഉണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.