ഒരു കാലത്തെ താര റാണി എന്ന് തന്നെ ചലച്ചിത്ര നടി സൗന്ദര്യയെ വിശേഷിപ്പിക്കാം. കന്നഡ സിനിമയിലെ നിർമ്മാതാവും സംവിധായകനുമെല്ലാമായ കെ. പി. സത്യനാരായണന്റെ മകളായാണ് സൗന്ദര്യ ആദ്യ സിനിമാ രംഗത്തേക്ക് ചുവടു വെപ്പ് നടത്തുന്നതെങ്കിലും, തന്റെ അഭിനയം കൊണ്ട് അവർ ഏവർക്കും പ്രിയങ്കരിയായി മാറുകയായിരുന്നു. പിന്നീട് ഒരു വര്ഷം വിവിധ ഭാഷകളിലായി പന്ത്രണ്ടും പതിമൂന്നും വരെ ചിത്രങ്ങൾ വരെ ചെയ്യുന്ന രീതിയിൽ സൗന്ദര്യ വളർന്നു. കന്നഡ സിനിമയിലാണ് തുടങ്ങിയതെങ്കിലും തെലുങ്ക് ചിത്രങ്ങളിലൂടെയാണ് സൗന്ദര്യ വളർന്നത്. പിന്നീട് സൂപ്പർ താരമായ രജനികാന്തിനൊപ്പം വരെയും സൗന്ദര്യ അഭിനയിച്ചു രജനികാന്തിന്റെ സൂപ്പർ ഹിറ്റുകളായ പടയപ്പാ, അരുണാചലം തുടങ്ങിയവയിൽ സൗന്ദര്യ എത്തി. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി വളരെ കുറച്ച് മലയാളം സിനിമയിൽ മാത്രമേ സൗന്ദര്യ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അവർ വളരെ വേഗം മലയാളി പ്രേക്ഷകർക്കും പരിചയമുള്ള മുഖമായി മാറി. വളരെ അപ്രതീക്ഷിതമായിരുന്നു സൗന്ദര്യയുടെ മരണം. ഹെലികോപ്പ്ടർ തകർന്ന് വീണായിരുന്നു 2004ൽ സൗന്ദര്യയുടെ മരണം സംഭവിച്ചത്.
ഇപ്പോഴിതാ തെലുങ്കിൽ നിന്നും സൗന്ദര്യയുമായി സംബന്ധിച്ച വാർത്തകളാണ് വരുന്നത്. സൗന്ദര്യയുടെ സംഭവബഹുലമായ ജീവിതം അഭ്രപാളികളിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് തെലുങ്ക് സിനിമ മേഖല എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മുൻ സൂപ്പർ താരവും തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയുമായിരുന്ന സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രത്തിന്റെ വലിയ വിജയമാണ് ഇതിനു പ്രചോദനമായതെന്നു കരുതുന്നു. ഇതിനൊപ്പം തന്നെയാണ് തെലുങ്ക് താരം എൻ. ടി. ആർ മുഖ്യമന്ത്രി ആയിരുന്ന വൈ. എസ്. രാജശേഖര റെഡ്ഢി തുടങ്ങിയവരുടെ ജീവിത കഥകൾ സിനിമയാക്കുന്നതും. പീലി ചൂപുല്ലു എന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാകും സൗന്ദരയ്യയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ നിർമ്മാതാക്കളും എന്നാണ് കരുതപ്പെടുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.