മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാനും നടനും സംവിധായകനും ആയ സൗബിൻ ഷാഹിറും തിരശീലയിൽ ഒന്നിച്ചപ്പോൾ ഒക്കെ മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ട്. ചാർളി, കലി, സി ഐ എ, പറവ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങൾ അതിനു ഉദാഹരണങ്ങൾ ആണ്. ഇപ്പോഴിതാ ഈ ടീം ഒരിക്കൽ കൂടി ഒരു ചിത്രത്തിൽ ഒരുമിച്ചു വരികയാണ് എന്നാണ് സൂചന. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ദുൽഖർ സൽമാൻ നിർമ്മിച്ച് അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ ഒരു അതിഥി വേഷം ചെയ്യുന്നുണ്ട്. അടുത്ത മാസം റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ദുൽഖർ ഇപ്പോൾ നിർമ്മിച്ച മൂന്നു ചിത്രങ്ങളിൽ ഒന്നാണ്.
അനൂപ് സത്യൻ തന്നെ രചനയും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏതാനും ദിവസങ്ങൾക്കു മുൻപേ റിലീസ് ചെയ്തിരുന്നു. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ഉർവശി എന്നിവർ ആണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി, ശോഭന എന്നിവർ അഭിനയിക്കുന്ന മലയാള സിനിമ എന്നതിനോടൊപ്പം പ്രിയദർശന്റെ മകൾ കല്യാണിയുടെ ആദ്യ മലയാളം റിലീസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഏതായാലും ഇവർക്കൊപ്പം സൗബിൻ കൂടി എത്തുന്നതോടെ ഒരു കിടിലൻ ചിത്രമായി ഇത് മാറും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മണിയറയിലെ അശോകൻ, കുറുപ്പ് എന്നിവയാണ് ദുൽഖർ നിർമ്മിക്കുന്ന മറ്റു രണ്ടു ചിത്രങ്ങൾ. മമ്മൂട്ടിയുടെ പ്ളേ ഹൌസ് എന്ന ബാനർ ആണ് ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രങ്ങൾ വിതരണം ചെയ്യുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.