ഇന്ന് മലയാളികൾക്ക് ഏറെ പ്രീയപ്പെട്ട നടൻ ആണ് സൗബിൻ ഷാഹിർ. കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ സ്നേഹം നേടിയെടുത്ത ഈ നടൻ ശ്രദ്ധേയനാകുന്നത് പ്രേമം എന്ന ചിത്രത്തിലെ പി ടി മാഷിന്റെ കഥാപാത്രത്തിലൂടെ ആണെന്ന് പറയാം. പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകം ആയ സൗബിൻ പറവ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ട് മികച്ച സംവിധായകൻ എന്ന രീതിയിലും, അതേ ചിത്രത്തിൽ തന്നെ വില്ലൻ വേഷം അവതരിപ്പിച്ചു കൊണ്ട് ഒരു അഭിനേതാവ് എന്ന നിലയിലും പ്രേക്ഷകരെ ഞെട്ടിച്ചു. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ മേക് ഓവറുമായി കാർബൺ എന്ന ചിത്രത്തിലൂടെ എത്തുകയാണ് സൗബിൻ ഷാഹിർ. ആനപാപ്പാൻ ആയ രാജേഷ് എന്ന കഥാപാതമായാണ് വ്യത്യസ്ത ഗെറ്റപ്പിൽ മുറുക്കി ചുവപ്പിച്ച ചുണ്ടുകളും കറ പുരണ്ട പല്ലുകളുമായി സൗബിൻ എത്തുന്നത്.
ഫഹദ് ഫാസിൽ നായകൻ ആയി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് വേണു ആണ്. ക്യാമറാമാൻ എന്ന നിലയിൽ ഏറെ പ്രശസ്തനായ വേണു സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് കാർബൺ. പോയട്രി ഫില്മിസിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ നിർമ്മിച്ച ഈ ചിത്രം ഈ വരുന്ന ജനുവരി 19 മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. മമത മോഹൻദാസ് ആണ് ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, മണികണ്ഠൻ ആചാരി, വിജയ രാഘവൻ, നെടുമുടി വേണു ,ഷറഫുദീൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയത് ബോളിവുഡ് സംവിധായകൻ വിശാൽ ഭരദ്വാജ്ഉം ദൃശ്യങ്ങൾ ഒരുക്കിയത് കെ യു മോഹനൻ എന്ന പ്രശസ്‌ത ബോളിവുഡ് ക്യാമറാമാനും ആണ്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.