മലയാളികളുടെ പ്രീയപ്പെട്ട നടന്മാരിൽ ഒരാൾ ആയ സൗബിൻ ഷാഹിർ ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. അദ്ദേഹം നായകനായി എത്തുന്ന ലാൽ ജോസ് ചിത്രം മ്യാവു ഈ ക്രിസ്മസിന് ആണ് തീയേറ്ററുകളിൽ എത്തുന്നത്. അതിന്റെ ട്രൈലെർ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ആ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ താൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രങ്ങളെ കുറിച്ചും സൗബിൻ സംസാരിച്ചു. പറവ എന്ന ചിത്രത്തിലൂടെ ആണ് സൗബിൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സൂപ്പർ ഹിറ്റായ ആ ചിത്രത്തിന് ശേഷം, ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഓതിരം കടകം എന്ന ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് സൗബിൻ. രണ്ടു മാസത്തിനുള്ളിൽ ആ ചിത്രം ആരംഭിക്കുമെന്നാണ് സൗബിൻ പറയുന്നത്. അതോടൊപ്പം തന്നെ മമ്മൂട്ടിയെ നായകനാക്കി താനൊരുക്കാൻ പോകുന്ന ചിത്രത്തെ കുറിച്ചും സൗബിൻ വെളിപ്പെടുത്തി.
ചെറുകഥ എന്ന് പേരിട്ടിരിക്കുന്ന ആ ചിത്രത്തിന്റെ ആദ്യത്തെ പേര് പണി പാളി എന്നായിരുന്നു എന്നും മൈൻഡ് ഗെയിം ഒക്കെ പ്രമേയമായി വരുന്ന ആ ചിത്രമായിരുന്നു താൻ ആദ്യം ഒരുക്കാൻ പ്ലാൻ ചെയ്തത് എന്നും സൗബിൻ നേരത്തെ തന്നെ മാധ്യമങ്ങളിൽ പറഞ്ഞിട്ടുണ്ട്. അത് തന്റെ സ്വപ്ന ചിത്രമാണ് എന്നാണ് സൗബിൻ പറയുന്നത്. കുറേ യാത്രയും അതുപോലെ ഒരുപാട് ജനക്കൂട്ടവുമൊക്കെ കടന്നു വരുന്ന ചിത്രമായതു കൊണ്ട് തന്നെ കോവിഡിന്റെ പ്രതിസന്ധികൾ മുഴുവൻ തീർന്നതിനു ശേഷം മാത്രമേ ആ ചിത്രം തുടങ്ങുന്ന കാര്യം ചിന്തിക്കാൻ പറ്റു എന്നാണ് സൗബിൻ പറയുന്നത്. വളരെ മോഡേണായ ഒരു പ്രമേയമാണ് ആ ചിത്രം പറയുന്നത് എങ്കിലും, വളരെ നാടൻ ആയ ഒരു കഥാപാത്രമായിരിക്കും മമ്മൂട്ടി അതിൽ അവതരിപ്പിക്കുക എന്നും മമ്മൂട്ടി എന്ന നടന് പ്രാധാന്യം കൊടുക്കുന്ന ചിത്രമായിരിക്കും അതെന്നും സൗബിൻ പറയുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.